റമദാനിൽ സൌദിയിലെ എല്ലാ പള്ളികളും മുഴുവന്‍ സമയവും തുറന്നിടാന്‍ നിര്‍ദേശം
റമദാനിൽ സൌദിയിലെ എല്ലാ പള്ളികളും മുഴുവന്‍ സമയവും തുറന്നിടാന്‍ നിര്‍ദേശം
റമദാനിൽ രാജ്യത്തെ എല്ലാ പള്ളികളും മുഴുവന്‍ സമയവും തുറന്നിടണമെന്ന് സൌദി ഇസ്ലാമികകാര്യ മന്ത്രിസാലിഹ് അൽ അശൈഖ് നിര്‍ദേശിച്ചു.
റമദാനിൽ രാജ്യത്തെ എല്ലാ പള്ളികളും മുഴുവന്‍ സമയവും തുറന്നിടണമെന്ന് സൌദി ഇസ്ലാമികകാര്യ മന്ത്രിസാലിഹ് അൽ അശൈഖ് നിര്‍ദേശിച്ചു. റമദാൻ മാസം പള്ളികളിൽ വിശ്വാസികൾ കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരായത് കൊണ്ടാണ് ഈ തീരുമാനം. ആരാധനാ കർമങ്ങൾ അല്ലാത്ത പ്രവർത്തനനങ്ങൾക്ക് പള്ളികൾ ദുരൂപയോഗം ചെയ്യുത് തടയാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഓരോ നമസ്കാരങ്ങൾക്ക് ശേഷവും പള്ളികൾ അടച്ചിടുകയും അടുത്ത നമസ്കാര സമയത്ത് തുറക്കുകയും ചെയ്യുകയാണ് പതിവ് രീതി. എന്നാൽ റമദാൻ മാസം രാജ്യത്തുള്ള എല്ലാ പള്ളികളും മുഴുവന്‍ സമയവും ആരാധനക്കായി തുറന്നിടണമെന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. റമദാനിൽ കൂടുതൽ സമയവും പള്ളികളിൽ കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് വേണ്ടിയാണ് ഈ തീരുമാനം. റമദാനു മുന്നോടിയായി പള്ളികളില്‍ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. പുതിയ കാർപ്പെറ്റുകൾ ഒരുക്കി. ശബ്ദ സംവിധാനം, ലൈറ്റുകൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലാണ്. സാധ്യമാവുന്ന പള്ളികളിൽ അസർ നമസ്കാര ശേഷം എല്ലാ ദിവസവും ഇസ്ലാമിക പ്രഭാഷണം നടത്താൻ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ പ്രാർത്ഥന നടത്തുന്ന വിശ്വാസികൾക്കും മറ്റും ശല്യമാവുന്ന തരത്തിൽ ഉച്ചഭാഷിണിയുടെ ശബ്ദം ഉയർത്തരുത്. വിശ്വാസികൾ പള്ളികളിൽ കിടന്നുറങ്ങുന്നത് തടയണം. ആരാധാന കർമങ്ങൾക്കല്ലാതെ മറ്റു വിധ്വംസക പ്രവർത്തങ്ങൾക്ക് പള്ളികളെ ദുരൂപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ ഇമാമുമാർ ജാഗരൂഗരാവണം. ദാനധർമങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർ അവ അംഗീകാരമുള്ള ചാനലിലൂടെ മാത്രമേ നൽകാവൂ എന്നും നിർദേശമുണ്ട്.
Adjust Story Font
16