Quantcast

സൌദി ഓഹരി വിപണിക്ക് ഉണര്‍വ്വേകി വിഷന്‍ 2030

MediaOne Logo

admin

  • Published:

    17 Jun 2017 1:48 AM GMT

സൌദി ഓഹരി വിപണിക്ക് ഉണര്‍വ്വേകി വിഷന്‍ 2030
X

സൌദി ഓഹരി വിപണിക്ക് ഉണര്‍വ്വേകി വിഷന്‍ 2030

പദ്ധതി പ്രഖ്യാനത്തിന് പിറകെ രാജ്യത്തെ ഓഹരി വിപണിയില്‍ രണ്ട് ദശാംശം അഞ്ച് മൂന്ന് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

വിഷന്‍ 2030ന്റെ പ്രഖ്യാപനം സൌദിയിലെ ഓഹരി വിപണിയിലും മാറ്റങ്ങളുണ്ടാക്കി. പദ്ധതി പ്രഖ്യാനത്തിന് പിറകെ രാജ്യത്തെ ഓഹരി വിപണിയില്‍ രണ്ട് ദശാംശം അഞ്ച് മൂന്ന് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ബാങ്ക്, മറ്റ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍, പെട്രോകെമിക്കല്‍സ് തുടങ്ങിയവയുടെ ഓഹരി വിലയിലാണ് ഗണ്യമായ ഉയര്‍ച്ചയുണ്ടായത്. വിഷന്‍ 2030 ലെ പ്രഖ്യാനങ്ങളാണ് ഓഹരി വിപണിയില്‍ ഉണര്‍വ്വ് നല്‍കിയത്. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ അഞ്ച് ശതമാനത്തോളം ഓഹരി വിറ്റഴിക്കാനുള്ള പ്രഖ്യാപനവും ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കി.

സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള പുതിയ ആശയങ്ങളും പദ്ധതികളും പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ഓഹരി വിപണിയിലെ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് പങ്കാളിത്വം ലഭിച്ചു തുടങ്ങിയിരുന്നു. അതേസമയം ഷെയര്‍മാര്‍ക്കറ്റിലെ വിദേശ പങ്കാളിത്വത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പലതും നിക്ഷേപസൗഹൃദമല്ലെന്ന പരാതികളുമുണ്ടായി. പുതിയ സാഹചര്യത്തില്‍ വിഷന്‍ 2030ന്റെ ഭാഗമായി ഇത്തരം ആക്ഷേപങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ നപടികള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന് വഴിതുറക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരും പ്രതീക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും വാണിജ്യ രംഗത്ത് നിന്നും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും വിപണിക്ക് ഉണര്‍വാകും. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭീമന്‍ പദ്ധതികള്‍ തുടരുമെന്ന പ്രഖ്യാപനം നിര്‍ണാ അനുബന്ധമേഖലക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

TAGS :

Next Story