Quantcast

ഗള്‍ഫ്​ രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന്​ ​ഐഎംഎഫ്

MediaOne Logo

Jaisy

  • Published:

    18 Jun 2017 12:56 AM GMT

ഗള്‍ഫ്​ രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന്​ ​ഐഎംഎഫ്
X

ഗള്‍ഫ്​ രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന്​ ​ഐഎംഎഫ്

സർക്കാർ വക വരുമാനത്തിൽ കാതലായ നേട്ടം കൈവരിക്കാൻ സാധ്യത കുറഞ്ഞിരിക്കെയാണ്​ വളർച്ചാനിരക്ക്​ ​ഐ.എം.എഫ്​ കുറച്ചിരിക്കുന്നത്​

സൗദിഅറേബ്യ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളർച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന്​ ​ഐ.എം.എഫ്​. എണ്ണവിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാത്ത സാഹചര്യത്തിൽ ഗൾഫ്​ രാജ്യങ്ങളുടെ പ്രതീക്ഷിത വളർച്ചാ നിരക്കിൽ കുറവ്​ വരുത്തിയതായും ​ഐ.എം.എഫ്​ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷം ഗൾഫ്​ രാജ്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കും എന്നായിരുന്നു ​ഐ.എം.എഫിന്റെ നേരത്തെയുള്ള വിലയിരുത്തൽ. സർക്കാർവക വരുമാനത്തിൽ കാതലായ നേട്ടം കൈവരിക്കാൻ സാധ്യത കുറഞ്ഞിരിക്കെയാണ്​ വളർച്ചാനിരക്ക്​ ​ഐ.എം.എഫ്​ കുറച്ചിരിക്കുന്നത്​. ലോക സമ്പദ്​ ഘടനയിൽ 3.6 ശതമാനത്തിന്റെ വളർച്ചയാണ്​ ​ഐ.എം.എഫ്​ വിലയിരുത്തൽ. എന്നാൽ ആറ്​ ജി.സി.സി രാജ്യങ്ങളുടെ വളർച്ചാ നിരക്ക്​ 1.9 ശതമാനം മാത്രമായിരിക്കും. പോയ വർഷം ഒക്​ടോബറിൽ 2.9 ശതമാനം വളർച്ചാ നിരക്കായിരുന്നു ​ഐ.എം.എഫ്​ മുന്നിൽ കണ്ടത്​.

നടപ്പു വർഷം സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച 0.4 ശതമാനം മാത്രമായിരിക്കുമെന്നാണ്​ ​ഐ.എം.എഫ്​ നിഗമനം. സൗദി രണ്ട്​ ശതമാനത്തി​െൻറ വളർച്ച ഇക്കുറി നേടുമെന്നായിരുന്നു ഒക്ടോബറിൽ ​ഐ.എം.എഫ്​ വ്യക്​തമാക്കിയിരുന്നത്​. ഉൽപാദനം കുറച്ച്​ വിപണിയിൽ എണ്ണവില ഉയർത്താനുള്ള ഒപെക്​,ഒപെകേതര രാജ്യങ്ങളുടെ നീക്കം വേണ്ടത്ര വിജയിക്കാതെ പോയതും ജി.സി.സി രാജ്യങ്ങൾക്ക്​ തിരിച്ചടിയായി.

ോയു.എ.ഇ പോയ വർഷത്തെ 2.5 വളർച്ചാ നിരക്കിൽ നിന്ന്​ നടപ്പുവർഷം 1.5 ലേക്ക്​ ചുരുങ്ങുമെന്നും ​ഐ.എം.എഫ്​ ഗവേഷണ വിഭാഗം മേധാവി മൗറിസ്​ ഒബ്സ്​റ്ററഫഡ്​ പറഞ്ഞു. കുവൈത്ത്​ സമ്പദ്​ ഘടനയുടെ വളർച്ചാ തോതിലും ഗണ്യമായ ഇടിവാണ്​ ​ഐ.എം.എഫ്​ പ്രവചിക്കുന്നത്​.

TAGS :

Next Story