ദുബൈയില്‍ ട്രാം കടന്നുപോകുന്ന റോഡുകള്‍ മുറിച്ചു കടക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍
ദുബൈയില്‍ ട്രാം കടന്നുപോകുന്ന റോഡുകള്‍ മുറിച്ചു കടക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍
ട്രാം കടന്നുപോകുന്ന റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് നടപടി
ദുബൈ നഗരത്തില്‍ ട്രാം കടന്നുപോകുന്ന റോഡുകള്‍ മുറിച്ചു കടക്കാന്‍ ആര്‍ടിഎ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ട്രാം കടന്നുപോകുന്ന റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് നടപടി. അടുത്തമാസം മുതല്‍ പുതിയ സൗകര്യം നടപ്പാകും.
ട്രാം പാതയോടനുബന്ധിച്ച് ഇടത്തേക്ക് തിരിയാല്‍ രണ്ട് ടേണുകളും രണ്ട് യുടേണുകളും ഉടന്‍ തുറക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. ജെ.ബി.ആര്‍ ഒന്ന്, രണ്ട് സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെഫ്റ്റ്, യുടേണുകളാണ് തുറക്കാന്‍ തീരുമാനിച്ചത്. അല്‍ സുഫൂഹ്- അല്‍ ഗര്‍ബി സ്ട്രീറ്റുകള്‍ക്കിടയില്‍ അടച്ച ലെഫ്റ്റ്, യുടേണുകള്‍ തുറക്കും. വാഹനങ്ങള്‍ ട്രാമുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇത് അടച്ചത്. എന്നാല്‍ ട്രാം സര്‍വീസുമായി റോഡ് യാത്രക്കാര്‍ പരിചിതരായ സാഹചര്യത്തിലാണ് ഇത് തുറക്കുന്നത്. നേരത്തേ അല്‍ സയോറ- അല്‍ സുഫൂഹ് സ്ട്രീറ്റ്, അല്‍ മര്‍സ- അല്‍ സുഫൂഹ് സ്ട്രീറ്റ് ഇന്‍റര്‍സെക്ഷനുകളിലെയും അല്‍ മര്‍സ- അല്‍ ശര്‍ത്ത സ്ട്രീറ്റ് ഇന്‍റര്‍സെക്ഷനിലെയും ലെഫ്റ്റ്, യുടേണുകള്‍ തുറന്നുകൊടുത്തിരുന്നു.
ട്രാം- റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക കമ്മിറ്റിക്ക് ആര്‍.ടി.എ രൂപം നല്‍കിയിട്ടുണ്ട്. സുരക്ഷക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്താരാഷ്ട്രതലത്തിലുള്ള കണ്‍സള്‍ട്ടന്റിനെയും നിയമിച്ചിട്ടുണ്ട്. 2020ഓടെ ദുബൈ ട്രാമുമായി ബന്ധപ്പെട്ട അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
Adjust Story Font
16