ഉദുമയിലെ ജയം ഉറപ്പിക്കാന്‍ കെ സുധാകരന്‍ ദുബൈയില്‍
ഉദുമയിലെ ജയം ഉറപ്പിക്കാന്‍ കെ സുധാകരന്‍ ദുബൈയില്‍
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന്‍
സി.പി.എമ്മിനെ ശക്തമായി ചെറുക്കാതെ കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് കെ. സുധാകരന്‍. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന്‍ പരിഹസിച്ചു. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ പ്രവര്‍ത്തനം വേണമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഉദുമയില്‍ മല്‍സരിക്കുന്ന സുധാകരന്‍ മണ്ഡലത്തിലുള്ള പ്രവാസി വോട്ടര്‍മാരെ കാണുന്നതിന് ദുബൈയില്‍ എത്തിയതായിരുന്നു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സഖ്യം സി.പി.എമ്മിന്റെ തന്നെ ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. അന്ധമായ സി.പി.എം വിരോധത്തിനിടയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി കാണാതെ പോകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുധാകരന്‍ മറുപടി പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ തണലില്‍ ജയിച്ചു വരാനുള്ള പിണറായിയുടെ മോഹം, സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഉദുമയില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രവാസി വോട്ടുകള്‍ ഉറപ്പാക്കാന്‍ ദുബൈയിലെയും ഷാര്‍ജയിലെയും വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതായും സുധാകരന്‍ അറിയിച്ചു.
Adjust Story Font
16