ഒമാന്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം തുടങ്ങി
ഒമാന്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം തുടങ്ങി
മാസപ്പിറവി കണ്ടതോടെ അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം ആരംഭിച്ചു.
മാസപ്പിറവി കണ്ടതോടെ അറബ് രാജ്യങ്ങളിലും റമദാന്‍ വ്രതം ആരംഭിച്ചു. ശഅ്ബാന്‍ 29 ആയ ഇന്നലെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സൌദി സുപ്രീം കോടതിയാണ് ഇന്ന് റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെയാണ് റമദാന്‍ വ്രതാരംഭം.
റിയാദിനടുത്തുള്ള സുദൈര്‍, ശഖ്റ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി ദര്‍ശിച്ചുവെന്ന വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൌദി സുപ്രീംകോടതി റമദാന്‍ മാസാരംഭം പ്രഖ്യാപിച്ചത്. ഗോളശാസ്ത്രത്തെ അവലംബിക്കുന്ന ഒമാനില്‍ ഞായറാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഒമാനില്‍ വ്രതാനുഷ്ഠാനം ആരംഭിക്കുകയെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാം മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെയുള്ള പ്രധാന പള്ളികളില്‍ നടന്ന തറാവീഹ് നമസ്കാരത്തില്‍ ലക്ഷണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മക്കയിലും മദീനയിലുമെത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കടുത്ത ചൂടിനൊപ്പം നീണ്ട പകലോടെയാണ് ഇത്തവണ അറബ് മേഖയില്‍ റമദാന്‍ വിരുന്നെത്തിയത്. നാല്‍പത് ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെയാണ് വിവിധയിടങ്ങളിലെ ചൂട്. തബൂക്, ഹഖ്ല്‍ എന്നീ പ്രദേശങ്ങളില്‍ പതിനഞ്ചര മണിക്കൂര്‍ വരെ വ്രതസമയം നീണ്ടുനില്‍ക്കും.
Adjust Story Font
16