സമ്മാനപ്പെരുമഴയുമായി ലിവ ഈത്തപ്പഴോത്സവം
സമ്മാനപ്പെരുമഴയുമായി ലിവ ഈത്തപ്പഴോത്സവം
ആറ് കോടി ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കും
അബൂദബിയില്‍ ലിവ ഈത്തപ്പഴോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങള്‍ക്ക് മൊത്തം ആറ് കോടി ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കും. പാരമ്പര്യ, സാംസ്കാരിക, കല, കൃഷിയുല്‍പാദന മത്സരങ്ങളിലായി 220 സമ്മാനങ്ങളാകും നല്‍കുക.
ജൂലൈ 20 മുതല്‍ 30 വരെ നടക്കുന്ന ലിവ ഈത്തപ്പഴോത്സവത്തില്‍ പാതി പാകമായ ഈത്തപ്പഴത്തിന്റെ സൗന്ദര്യ മത്സരം, മാങ്ങാ മത്സരം, ചെറുനാരങ്ങ മത്സരം, പഴക്കൂട മത്സരം, മാതൃകാ കൃഷിയിട അവാര്‍ഡ്, പാരമ്പര്യ മാതൃകാ മത്സരം, ഫോട്ടോഗ്രഫി മത്സരം തുടങ്ങിയവയാണ് നടക്കുക. ഇന്‍സ്റ്റഗ്രാം വഴിയാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുക.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാധികാരത്തില്‍ നടക്കുന്ന ലിവ ഈത്തപ്പഴോത്സവത്തില്‍ വിവിധ തലമുറകള്‍ക്ക് മുന്‍ഗാമികളുടെ പാരമ്പര്യത്തെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ടാകുമെന്ന് ഉത്സവ ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ ആല്‍ മന്‍സൂറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ാമത് ഉത്സവമാണ് ഈ വര്‍ഷം നടക്കുന്നത്. ഓരോ വര്‍ഷവും ഉത്സവത്തിനത്തെുന്ന ഈത്തപ്പഴങ്ങളുടെ ഗുണമേന്‍മ കൂടിവരികയാണ്. ഈത്തപ്പഴത്തിന്റെ അളവ് നോക്കിയല്ല ഗുണമേന്മ നോക്കിയാണ് ആളുകള്‍ ലിവ ഉത്സവത്തില്‍ പങ്കടെുക്കുന്നത്.
ഇത്തവണ കൂടുതല്‍ സന്ദര്‍ശകരെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഉത്സവപ്പറമ്പിന്റെ വിസ്തൃതി 20 ശതമാനം വര്‍ധിപ്പിച്ച് 20,000 ചതുരശ്ര മീറ്റര്‍ ആക്കിയിട്ടുണ്ട്.
Adjust Story Font
16