അബൂദബിയില്‍ സ്കൂളിന് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: വിചാരണ തുടങ്ങി
അബൂദബിയില്‍ സ്കൂളിന് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: വിചാരണ തുടങ്ങി
സ്വകാര്യ സ്കൂള്‍ നിര്‍മിക്കുന്നതിന് സ്ഥലം വാടകക്ക് നല്‍കാമെന്ന പേരില്‍ പണം വാങ്ങി ഏഷ്യന്‍ നിക്ഷേപകനെ വഞ്ചിച്ച മൂന്ന് പേര്‍ക്കെതിരെ അബൂദബി കോടതിയില്‍ വിചാരണ തുടങ്ങി
സ്വകാര്യ സ്കൂള്‍ നിര്‍മിക്കുന്നതിന് സ്ഥലം വാടകക്ക് നല്‍കാമെന്ന പേരില്‍ പണം വാങ്ങി ഏഷ്യന്‍ നിക്ഷേപകനെ വഞ്ചിച്ച മൂന്ന് പേര്‍ക്കെതിരെ അബൂദബി കോടതിയില്‍ വിചാരണ തുടങ്ങി. സ്കൂളിന് സ്ഥലം വാടകക്ക് നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം ദിര്‍ഹമാണ് മൂന്ന് പേര്‍ കൈക്കലാക്കിയത്. അബൂദബി അപ്പലേറ്റ് കോടതി അടുത്ത വിചാരണ ജൂണ്‍ 28ലേക്ക് മാറ്റിയിട്ടുണ്ട്.
സ്വകാര്യ സ്കൂള്‍ നിര്‍മിക്കുന്നതിന് അബൂദബി വിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് സ്ഥലം നേടിയ വ്യക്തി, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍, മറ്റൊരാള്‍ എന്നിവരാണ് കുറ്റാരോപിതര്‍. ഒന്നാം പ്രതിക്ക് സ്കൂള്‍ നിര്‍മിക്കുന്നതിന് അഡെക് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ നിര്‍മാണത്തെ ഗൗരവപൂര്‍വം കാണാത്തതിനാല്‍ ഈ അനുമതി പിന്‍വലിക്കുകയും ചെയ്തു. സ്വകാര്യ സ്കൂള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട ഏഷ്യന്‍ നിക്ഷേപകന് ഈ സ്ഥലം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ഇതിനുളള പ്രതിഫലമായി 10 ലക്ഷം ദിര്‍ഹം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. രണ്ടാം പ്രതിയായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ഒന്നര ലക്ഷം ദിര്‍ഹവും വാങ്ങിയിരുന്നു. ഒന്നാം പ്രതിയും ഏഷ്യന്‍ നിക്ഷേപകനും തമ്മിലെ ഇടപാടിന് ഇടനിലക്കാരനായി നിന്നതിനാണ് ഈ തുക ലഭിച്ചത്.
നിക്ഷേപകനെ വഞ്ചിക്കാന്‍ താന്‍ കൂട്ടുനിന്നിട്ടില്ലെന്ന് മൂന്നാം പ്രതി കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതിയില്‍ നിന്ന് സ്ഥലം അഡെക് തിരിച്ചെടുത്തത് കണ്ടെത്തിയത് താനാണെന്നും ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി. നേരത്തേ പ്രാഥമിക കോടതി മൂന്ന് പേരെയും വെറുതെ വിട്ടിരുന്നു.
Adjust Story Font
16