എമിറേറ്റ്സ് ഐഡി നടപടികള്‍ പൂര്‍ത്തിയാക്കാത്തവരുടെ ശമ്പളം തടഞ്ഞുവെക്കും
എമിറേറ്റ്സ് ഐഡി നടപടികള്‍ പൂര്‍ത്തിയാക്കാത്തവരുടെ ശമ്പളം തടഞ്ഞുവെക്കും
യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
എമിറേറ്റ്സ് ഐഡി നടപടികള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞു വെക്കും. യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ഐഡിയുമായി ബന്ധപ്പെട്ട പൂര്‍ണവും കൃത്യമായതുമായ വിവരങ്ങള്‍ നല്‍കാത്തവരുടെ വേതനമായിരിക്കും തടയുക. 2016 ഏപ്രില്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഫെഡറല്‍ ധനകാര്യ സംവിധാനത്തിലേക്ക് തൊഴിലാളികളുടെ എമിറേറ്റ്സ് ഐഡി നമ്പറുകള്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് മന്ത്രാലയം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഫെഡറല്‍ ധനകാര്യ സംവിധാനത്തില്‍ വിവരങ്ങള്‍ ചേര്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് ഫൈനാന്‍ഷ്യല്‍ റിസോഴ്സസ് മാനേജ്മെന്റ് അണ്ടര്‍ സെക്രട്ടറി മറിയം മുഹമ്മദ് അല്‍ അമീരി പറഞ്ഞു. മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കും. അതോടെ പണമിടപാടും മറ്റ് ഔദ്യോഗിക കൃത്യനിര്‍വഹണവും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ സാധിക്കും.
നേരത്തെ നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുകയും വേണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Adjust Story Font
16