Quantcast

കുവൈത്തില്‍ വീണ്ടും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശോധന

MediaOne Logo

Jaisy

  • Published:

    17 July 2017 4:53 PM GMT

കുവൈത്തില്‍ വീണ്ടും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശോധന
X

കുവൈത്തില്‍ വീണ്ടും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശോധന

മെഹ്ബൂലയിൽ വ്യാഴാഴ്ച നടന്ന പരിശോധനയിൽ 229 നിയമ ലംഘകർ പിടിയിലായി

കുവൈത്തിൽ വീണ്ടും ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. മെഹ്ബൂലയിൽ വ്യാഴാഴ്ച നടന്ന പരിശോധനയിൽ 229 നിയമ ലംഘകർ പിടിയിലായി . സായുധ കമാൻഡോകൾ ഉൾപ്പെടെ വൻസന്നാഹങ്ങളോടെയാണ് പോലീസ് പരിശോധനക്കെത്തിയത്.

ഒരിടവേളക്ക് ശേഷം തെരച്ചിൽ നടപടികൾ വീണ്ടും ശക്തമാക്കുന്നു എന്ന സൂചന നൽകി കൊണ്ടാണ് മെഹ്ബൂലയിൽ പോലീസ് പരിശോധന അരങ്ങേറിയത് . ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയിഡ് . സായുധ കമാണ്ടോകളും ഡോഗ് സ്‌ക്വാഡും നിരവധി പട്രോൾ വാഹനങ്ങളും റെയ്‌ഡിൽ പങ്കെടുത്തു. . ഹോട്ടലുകൾ , വ്യാപാര സ്ഥാപനങ്ങൾ , ബക്കാലകൾ എന്നിവിടങ്ങിളിൽ പരിശോധന നടത്തിയ പോലീസ് ആളുകളുടെ തിരിച്ചറിയൽ രേഖകളും വിരലടയാളവും പരിശോധിച്ചു. സ്ത്രീകളുൾപ്പെടെ 229 പേരെ കസ്റ്റഡിയിലെടുത്തു . ഇഖാമ കാലാവധി കഴിഞ്ഞവർ , സിവിൽ ക്രിമിനൽ കേസ് പ്രതികൾ , സ്‌പോൺസർ മാറി ജോലി ചെയ്തവർ എന്നിവരാണ് പിടിയിലായത്.

TAGS :

Next Story