Quantcast

ഒപെക്-റഷ്യ സഹകരണം ദീര്‍ഘകാലം തുടരാന്‍ ഉദ്ദേശിക്കുന്നതായി സൗദി

MediaOne Logo

Ubaid

  • Published:

    31 July 2017 3:01 PM GMT

ഒപെക്-റഷ്യ സഹകരണം ദീര്‍ഘകാലം തുടരാന്‍ ഉദ്ദേശിക്കുന്നതായി സൗദി
X

ഒപെക്-റഷ്യ സഹകരണം ദീര്‍ഘകാലം തുടരാന്‍ ഉദ്ദേശിക്കുന്നതായി സൗദി

എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഒപെകും റഷ്യയും തമ്മിലുള്ള സഹകരണവും സൗഹൃദവും ദീര്‍ഘകാലം തുടരേണ്ടതുണ്ടെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

ഒപെക്-റഷ്യ സഹകരണം ദീര്‍ഘകാലം തുടരാന്‍ ഉദ്ദേശിക്കുന്നതായി സൗദി ഊര്‍ജ്ജ മന്ത്ര എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. എണ്ണ ഉല്‍പാദന നിയന്ത്രണം ഫലം കണ്ടെന്നും വില വര്‍ധനവ് അനുഭവപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഒപെകും റഷ്യയും തമ്മിലുള്ള സഹകരണവും സൗഹൃദവും ദീര്‍ഘകാലം തുടരേണ്ടതുണ്ടെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന ഡവോസ് സാമ്പത്തിക ഫോറത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2008ന് ശേഷം ആദ്യമായി എണ്ണ ഉല്‍പാദന നിയന്ത്രണം പ്രാബല്യത്തില്‍ വന്നത് ഒപെക്-റഷ്യ സഹകരണത്തിന്‍െറ ഫലമാണ്. ഉല്‍പാദന നിയന്ത്രണത്തിനും വിലയിടിവ് തടയാനും ഒപെകിന് പുറത്തുള്ള എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളുടെയും സഹകരണം അനിവാര്യമാണ്. 2016 സെപ്റ്റംബറില്‍ അള്‍ജീരയയില്‍ ചേര്‍ന്ന ഒപെക് സമ്മേളനത്തില്‍ റഷ്യ പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രമായിരുന്നു. കൂടാതെ ഒക്ടോബറില്‍ തുര്‍ക്കിയിലും നവംബറില്‍ ദോഹയിലും ഒപെക് രാഷ്ട്രങ്ങളോടൊപ്പം റഷ്യന്‍ പ്രതിനിധികള്‍ സന്ധിക്കുകയുണ്ടായി. ഇതിന്റെ ഫലമായാണ് നവംബര്‍ 30ന് വിയന്നയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടിയില്‍ ഉല്‍പാദന നിയന്ത്രണത്തിന് ധാരണയുണ്ടായത്. വിപണിയില്‍ എണ്ണയുടെ സൂക്ഷിപ്പ് കുറഞ്ഞതോടെ കുറഞ്ഞതോടെ വിലവര്‍ധനവ് അനുഭവപ്പെട്ടു തുടങ്ങി. അതിനാല്‍ ഇത്തരം സഹകരണം ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കണമെന്ന് ഊര്‍ജ്ജ മന്ത്രി ആവര്‍ത്തിച്ചു.

TAGS :

Next Story