റിയാലിന്റെ മൂല്യം കുറക്കാതെ തന്നെ സൗദിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും
റിയാലിന്റെ മൂല്യം കുറക്കാതെ തന്നെ സൗദിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും
സ്വിറ്റസര്‍ലാന്റിലെ സൂറിച്ച് കേന്ദ്രമായ ക്രഡിറ്റ് സൂയിസ് ആണ് പഠനം നടത്തിയത്
റിയാലിന്റെ മൂല്യം കുറക്കാതെ തന്നെ സൗദിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവുമെന്ന് സാമ്പത്തിക വിദഗ്ദര്‍. രാഷ്ട്രത്തിന്റെ പൊതുചെലവ് ചുരുക്കി സാമ്പത്തിക കമ്മി നികത്തിയും ഡോളറുമായുള്ള വിനിമയ ബന്ധം ശക്തമായി നിലനിര്‍ത്തിയും റിയാലിന്റെ മൂല്യം നിലനിര്‍ത്താനാവുമെന്നാണ് പഠനം. സ്വിറ്റസര്‍ലാന്റിലെ സൂറിച്ച് കേന്ദ്രമായ ക്രഡിറ്റ് സൂയിസ് ആണ് പഠനം നടത്തിയത്.
ക്രഡിറ്റ് സൂയിസ് ബുധനാഴ്ച പുറത്തുവിട്ട പഠനത്തിലാണ് നിലവില്‍ സൗദി റിയാലിന്റെ മൂല്യം കുറക്കാതെ തന്നെ രാജ്യത്തിന് പ്രതിസന്ധി മറികടക്കാനാവുമെന്ന് അഭിപ്രായപ്പെട്ടത്. രാഷ്ട്രത്തിന്റെ സൂക്ഷിപ്പ് സ്വത്തില്‍ നടപ്പുവര്‍ഷത്തില്‍ 15 ശതമാനത്തിന്റെ കുറവുവന്നിട്ടുണ്ടെങ്കിലും വിദേശ കടത്തിന്റെ അനുപാതം കുറഞ്ഞ രാജ്യമാണ് സൗദി അറേബ്യ എന്നത് പരിഗണിക്കുമ്പോള്‍ നിലവിലെ താല്‍ക്കാലിക പ്രതിസന്ധി റിയാലിന്റെ മൂല്യത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ല. സൗദിയുടെ ആളോഹരി വരുമാനത്തില്‍ കുറവുവന്നിട്ടുണ്ടെങ്കിലും 15 ബില്യന്‍ ഡോളറിന്റെ ബോണ്ടുകള്‍ പുറത്തിറക്കുന്നതിലൂടെ ഈ പ്രതിസന്ധിയും രാജ്യം മറികടക്കും.
ഏത് പ്രതിസന്ധിയിലും റിയാലിന്റെ മൂല്യത്തില്‍ കുറവ് വരുത്താതിരിക്കുക എന്നതാണ് സൗദിയുടെ മുന്‍കാല സാമ്പത്തിക നയം. ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നയത്തിലൂടെയും രാജ്യത്തിന്റെ ചെലവുകള്‍ വെട്ടിക്കുറച്ചും സാമ്പത്തിക കമ്മി നികത്താന്‍ സൗദിക്ക് സാധിക്കും. അമേരിക്കന്‍ ഡോളറുമായുള്ള അന്താരാഷ്ട്ര വിനിമയ ബന്ധം സൗദി പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്നതാണ്. ശക്തമായ ഈ ബന്ധവും റിയാലിന്റെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സൗദിയെ സഹായിക്കുമെന്ന് ക്രഡിറ്റ് സൂയിസിന്റെ പഠനം വ്യക്തമാക്കി.
Adjust Story Font
16