Quantcast

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അരാംകോ

MediaOne Logo

admin

  • Published:

    10 Aug 2017 6:26 AM GMT

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അരാംകോ
X

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അരാംകോ

കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട 'വിഷന്‍ 2030' ന്‍െറ കരടു പദ്ധതിയുടെ അടിസ്ഥാനത്തിലാണ് അരാംകോ തങ്ങളുടെ രാജ്യാന്തര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നത്.

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ സൗദി അരാംകോ ഒരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ റിഫൈനറി നിര്‍മിക്കുന്നതിന് പുറമേ, രാജ്യത്തെ പ്രമുഖ പെട്രോ കെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങാനും അരാംകോക്ക് പദ്ധതിയുണ്ട്. മൊത്തം 300 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ഇന്ത്യക്കായി തയാറാകുന്നത്.

കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട 'വിഷന്‍ 2030' ന്‍െറ കരടു പദ്ധതിയുടെ അടിസ്ഥാനത്തിലാണ് അരാംകോ തങ്ങളുടെ രാജ്യാന്തര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊര്‍ജ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ മാസം അവസാനം രിയാദിലത്തെിയിരുന്നു. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ സംസ്കരണ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനറിയാണ് പടിഞ്ഞാറന്‍ തീരത്ത് നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ദേശസാത്കൃത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് റിഫൈനറി നിര്‍മാണം. ഒരുലക്ഷം കോടി രൂപയാണ് ഇതിന്റെ ആകെ നിര്‍മാണ ചെലവ്. ഇന്ത്യയുടെയും ഒമാന്റെയും സംയുക്ത സംരംഭമായ ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ മധ്യപ്രദേശിലെ 'ബിന റിഫൈനറി'യിലും അരാംകോയുടെ സഹകരണം പരിഗണനയിലുണ്ട്. റിഫൈനറിയുടെ ശേഷി അടിയന്തിരമായി 30 ശതമാനം വര്‍ധിപ്പിച്ച് 1,56,000 ബാരല്‍ ആക്കാനാണ് ശ്രമം. ഓയില്‍ ആന്‍റ് നാചുറല്‍ ഗ്യാസ് ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ഗുജറാത്തിലെ പെട്രോകെമിക്കല്‍ പ്ളാന്‍റാണ് അരാംകോയുടെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ പദ്ധതികള്‍ തയാറായി വരുകയാണെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 21 ശതമാനം വരുമിത്. അതുകൊണ്ട് തന്നെ സൗദി അരാംകോയുടെ ഇന്ത്യയിലെ സഹകരണത്തെ ഇരുരാഷ്ട്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

TAGS :

Next Story