യുഎഇയിലെ നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ചാരിറ്റി കാര്‍ഡുകള്‍
യുഎഇയിലെ നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ചാരിറ്റി കാര്‍ഡുകള്‍
5000 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
യു എ ഇയിലെ നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ഈ വര്‍ഷം 40 ലക്ഷം ദിര്‍ഹമിന്റെ ചാരിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും. 5000 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ലുലു ഗ്രൂപ്പ് സ്വദേശികള്‍ക്കായി ചാരിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇതുസംബന്ധിച്ച് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഏഴ് എമിറേറ്റുകളിലെയും 5000ഓളം നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. 500 ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ലുലു ശാഖകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം.
ഒമ്പതാം വര്‍ഷമാണ് ലുലു ഗ്രൂപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 24 ദശലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു. ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ സാലിഹ് സാഹിര്‍ സാലിഹ് അല്‍ മസ്റൂഇ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16