ഇമാം സാദിക് മസ്ജിദ് ചാവേര്‍ സ്ഫോടനക്കേസ് : പ്രതിയുടെ വധശിക്ഷ കുവൈത്ത് ശരി വെച്ചു
ഇമാം സാദിക് മസ്ജിദ് ചാവേര്‍ സ്ഫോടനക്കേസ് : പ്രതിയുടെ വധശിക്ഷ കുവൈത്ത് ശരി വെച്ചു
ചാവേറിനെ പള്ളിയിലെത്തിച്ച അബ്ദുള്‍ റഹ്മാന്‍ സബാഹ് ഐദാന്‍ എന്ന ബിദൂനി യുവാവിന്റെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത് .
ഇമാം സാദിക് മസ്ജിദ് ചാവേര്‍ സ്ഫോടനക്കേസ് പ്രതിയുടെ വധ ശിക്ഷ കുവൈത്ത് പരമോന്നത കോടതി ശരി വെച്ചു. ചാവേറിനെ പള്ളിയിലെത്തിച്ച അബ്ദുള്‍ റഹ്മാന്‍ സബാഹ് ഐദാന്‍ എന്ന ബിദൂനി യുവാവിന്റെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത് . അഞ്ചു പേരുടെ അപ്പീല്‍ ഹരജി കോടതി പരിഗണിച്ചില്ല.
തിങ്കളാഴ്ച കാലത്താണ് മുഖ്യ പ്രതി അബ്ദുൽ റഹ്മാൻ ഐദാൻ ഉൾപ്പെടെ ഒമ്പത് പ്രതികളുടെ അപ്പീൽ പരമോന്നത കോടതി പരിഗണിച്ചത് . മുഖ്യ പ്രതിക്കു കീഴ് കോടതി വിധിച്ച മരണശിക്ഷയും മറ്റുള്ള എട്ടു പേരുടെ രണ്ടു മുതൽ പതിനഞ്ചു വർഷം വരെയുള്ള തടവു ശിക്ഷയും ശരിവെച്ച കോടതി കേസിലെ മറ്റു അഞ്ചു പ്രതികളുടെ അപ്പീൽ പരിഗണിച്ചില്ല. കീഴ്കോടതി വിധി പറയുന്ന സമയത്ത് ഹാജരില്ലായിരുന്നു എന്ന കാരണത്താലാണ് അപ്പീൽ ഹരജി തള്ളിയത്.
കഴിഞ്ഞ ജൂണ്‍ 26നാണ് ശര്‍ഖിലെ സവാബിര്‍ ബില്‍ഡിംഗിന് സമീപത്തെ ഇമാം ജഅഫർ സാദിഖ് പള്ളിയിൽ ചാവേര്‍ സ്ഫോടനം നടന്നത്. 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് അനുഭാവ ഗ്രൂപായ അൽ നജ്ദ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ആകെ 29 പ്രതികളെയാണ് രാജ്യ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നത്. ക്രിമിനൽ കോടതി ഏഴ് പേർക്ക് വധശിക്ഷയും എട്ട് പേർക്ക് രണ്ട് വർഷം മുതല്‍ 15 വര്‍ഷം വരെ കഠിന തടവും വിധിച്ചു. അപ്പീൽ കോടതിയും ശിക്ഷ ശരി വെച്ചിരുന്നു. തുടർന്നാണ് പ്രതികൾ പരമോന്നത കോടതിയെ സമീപിച്ചത് .
Adjust Story Font
16