Quantcast

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

MediaOne Logo

Jaisy

  • Published:

    22 Aug 2017 11:27 PM GMT

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
X

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വിദേശികളെ കുറച്ച് ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കണമെന്ന ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണതിൽ പ്രകടമായ വർദ്ധനവുണ്ടായത്

കുവൈത്തിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട് . വിദേശികളെ കുറച്ച് ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കണമെന്ന ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണതിൽ പ്രകടമായ വർദ്ധനവുണ്ടായത് .

കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ് പുതുതായി കുവൈത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. 2016 മാർച്ചിലെ കണക്കെടുപ്പിൽ മൊത്തം എണ്ണം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 498,906 ആയിരുന്ന സ്ഥാനത്തു ഈ വർഷം മാർച്ചിൽ 544,945 ആയി വർദ്ധിച്ചു . കൃത്യമായി പറഞ്ഞാൽ 46039 പേരാണ് കഴിഞ്ഞ പന്ത്രണ്ടു മാസങ്ങൾക്കിടെ തൊഴിലിനായി കുവൈത്തിൽ എത്തി . കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്ക് പുറമെയുള്ള കണക്കാണിത് . കുവൈത്ത് സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത് . ഇന്ത്യ കഴിഞ്ഞാൽ ഈജിപ്ത് ആണ് കുവൈത്തി ലെ വിദേശ തൊഴിൽ ശക്തിയിൽ രണ്ടാമത് . ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയിൽ 3.1 ശതമാനം വര്‍ധനവുണ്ടായതായും സ്റ്റാസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ടിൽ പറയുന്നു . കുവൈത്ത് താമസകാര്യ വകുപ്പ് കഴിഞ്ഞ ഒക്ടോബറിൽ പുറത്തു വിട്ട കണക്കു പ്രകാരം താമസാനുമതി ഉള്ള മൊത്തം ഇന്ത്യക്കാരുടെ എണ്ണം 9, 21,666 ആണ് . 120 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ് , ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും.

TAGS :

Next Story