സി ബി എസ് ഇ 12ാം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന് മികച്ച വിജയം
സി ബി എസ് ഇ 12ാം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന് മികച്ച വിജയം
288 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ 99.7 ശതമാനം കുട്ടികള്‍ 60 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് നേടി .
സി ബി എസ് ഇ 12ാം ക്ളാസ് പരീക്ഷയിൽ കുവൈത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂൾ മികച്ച വിജയം നേടി . 288 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ 99.7 ശതമാനം കുട്ടികള്‍ 60 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് നേടി . ഇതിൽ 20 ശതാമനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയപ്പോൾ 70 ശതമാനം കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു
മാത്സ്, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫാഷന്‍ സ്റ്റഡീസ്, ഹോം സയന്‍സ്, സൈക്കോളജി എന്നീ വിഭാഗങ്ങളില്‍ കുവൈത്തില്‍ ഒന്നാമതെത്തിയത് കമ്യൂണിറ്റി സ്കൂള്‍ വിദ്യാര്‍ഥികളാണ്. സൈക്കോളജി നാലു പേര്‍ നൂറുശതമാനം മാര്‍ക്ക് സ്വന്തമാക്കി. ഫാത്തിമ സലീം പാര്‍ക്കര്‍, ജൂലിയ അനില്‍, മനാര്‍ ആസാദ് ഖാന്‍, സഫ സാഹിദ് സാരങ് എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.
കോമേഴ്സില്‍ കുവൈത്തിലെ ആദ്യ മൂന്നു സ്ഥാനവും ഐ സി എസ് കെ വിദ്യാർഥികൾക്കാണ് . കൗശിക് , ജെറിന്‍ ജോസ് അന്‍സു ജോസഫ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്. സയന്‍സില്‍ ഷെബിന്‍ തോമസ് ജോണ്‍, ഖാസിം ബുര്‍ഹാന്‍ ബാട്ടിയ എന്നിവര്‍ 97 ശതമാനം മാര്‍ക്കോടെ സ്കൂളില്‍ ഒന്നാമതത്തെി ഹ്യൂമാനിറ്റീസില്‍ 86 ശതമാനം മാര്‍ക്കോടെ ആനന്ദ് സുരേഷ് നായരാണ് മുന്നില്‍. മികച്ച വിജയം സ്വന്തമാക്കിയ വിദ്യാര്‍ഥികളെ സീനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ വി. ബിനുമോന്‍ അഭിനന്ദിച്ചു.
Adjust Story Font
16