Quantcast

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വാദിഷാബ്

MediaOne Logo

Sithara

  • Published:

    27 Aug 2017 9:41 AM GMT

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വാദിഷാബ്
X

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വാദിഷാബ്

മരുഭൂമിയും കടലും മലകളും ഒത്തുചേർന്ന ഈ മനോഹതീരം ഇപ്പോൾ പേരുകേട്ട ക്ലിഫ് ഡൈവിംഗ് കേന്ദ്രം കൂടിയാണ്

ഒമാനിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് വാദിഷാബ്. മരുഭൂമിയും കടലും മലകളും ഒത്തുചേർന്ന ഈ മനോഹതീരം ഇപ്പോൾ പേരുകേട്ട ക്ലിഫ് ഡൈവിംഗ് കേന്ദ്രം കൂടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർ മാത്രം ഇങ്ങോട്ട് പുറപ്പെട്ടാൽ മതി.

മസ്കത്തിൽ നിന്ന് 165 കിലോമീറ്റർ അകലെ തെക്കൻ ശർഖിയ ഗവർണറേറ്റിലാണ് വാദിഷാബിൽ ഗ്രാമം. മരുഭൂമിയുടെ അവസാനം കടലിനോട് ചേര്‍ന്ന് രണ്ട് കൂറ്റൻമലകള്‍. മലകള്‍ക്കിടയിൽ പച്ച പുതച്ച താഴ്‌വര. ഈ തോട് മുറിച്ചുകടക്കാൻ ഒരു റിയാൽ എന്ന നിരക്കിൽ ചെറുബോട്ടുകളുണ്ടാകും. മറുകരയിൽ എത്തിയാൽ നടന്ന് കാഴ്ചകൾ കാണാം.

വാഹനങ്ങൾക്ക് വരാൻ പറ്റില്ല. കഴുതയെ ഉപയോഗിച്ചാണ് മുസിപ്പാലിറ്റി പോലും മാലിന്യങ്ങൾ നീക്കുന്നത്. ഏകദേശം രണ്ടു കിലോമീറ്റർ മാത്രമേ ഫോണുകളും ക്യാമറയുമായി നടക്കാനാകൂ. പിന്നീടുള്ള വെള്ള കെട്ടുകളിൽ നിലയില്ല. നീന്തണം. വാട്ടർ പ്രൂഫ്‌ കാമറ മാത്രമേ കൊണ്ട് പോകാൻ കഴിയൂ. നീന്തിയെത്തിയാൽ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിലൂടെയുള്ള കയറിൽ പിടിച്ചു തൂങ്ങി മുകളിലേക്ക് കയറിയാൽ ഒമാൻ എന്ന രാജ്യത്തിന്റെ സൌന്ദര്യത്തിന്റെ ഒരു ഭാഗം കാണാം. വളരെ ആഴമുള്ള ഇവിടേക്കാണ് ക്ലിഫ് ഡൈവിംഗ് സംഘടിപ്പിക്കാറ്. കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല കരളുറപ്പുള്ളവർക്ക് കൂടിയാണ് വാദിഷാബ്.

TAGS :

Next Story