ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴരുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴരുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
കേസിനെ തുടര്‍ന്ന് നാല് വര്‍ഷമായി ജയില്‍ കഴിഞ്ഞു വരുന്ന മൂന്ന് തമിഴ്‌നാട്ടുകാരില്‍ രണ്ട് പേര്‍ക്കാണ് കഴിഞ്ഞ മാസം ദോഹ കോടതി വധശിക്ഷ വിധിച്ചത്.
ഖത്തറില്‍ സ്വദേശി സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് തമിഴ്‌നാട്ടുകാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചെന്നൈയിലെ അഭിഭാഷകന്‍ രംഗത്ത്. കേസിനെ തുടര്‍ന്ന് നാല് വര്‍ഷമായി ജയില്‍ കഴിഞ്ഞു വരുന്ന മൂന്ന് തമിഴ്‌നാട്ടുകാരില്‍ രണ്ട് പേര്‍ക്കാണ് കഴിഞ്ഞ മാസം ദോഹ കോടതി വധശിക്ഷ വിധിച്ചത്.
2012 ല്‍ ദോഹയില്‍ വെച്ച് വൃദ്ധയായ സ്വദേശി വനിതയെ കൊല ചെയ്ത കേസിലാണ് തമിഴ്‌നാട് വില്ലുപുരം സ്വദേശി അളഗപ്പ സുബ്രഹ്മണ്യന്‍, വിരുദനഗര്‍ സ്വദേശി ചിന്നദുരൈ പെരുമാള്‍ എന്നിവര്‍ക്ക് ദോഹ അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത് . കേസില്‍ സേലം സ്വദേശി ശിവകുമാര്‍ അരസന് ജീവപര്യന്തം തടവും വിധിച്ചു . കീഴ്കോടതി വിധിക്കെതിരായ അപ്പീലില്‍ മേയ് മുപ്പതിനാണ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസാന തീയതി ജൂലൈ മുപ്പതാണ് . ഈ സാഹചര്യത്തിലാണ് സുപ്രിം കോടതിയെ സമീപിച്ച ഇവരെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണമെന്ന് ചെന്നൈയിലെ അഭിഭാഷകനായ സുരേഷ് കുമാര്‍ ആവശ്യപ്പെടുന്നത് . ഈ ആവശ്യാര്‍ത്ഥം ഇദ്ദേഹം ദോഹയില്‍ എത്തിയിട്ടുണ്ട് . ശിക്ഷ വിധിക്കപ്പെട്ടവരുടെ ബന്ധുക്കളോടൊപ്പം ചെന്നെയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യ ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം മൂന്നാം പ്രതിയുടെ ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കുമെന്നാണറിയുന്നത്. അപ്പീല്‍കോടതി വിധി മേയ് മുപ്പതിന് വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും അഭിഭാഷകനായ സുരേഷ് കുമാര്‍ ദോഹയിലത്തെിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്.
Adjust Story Font
16