Quantcast

നാടുകടത്തപ്പെട്ടവര്‍ വ്യാജപാസ്പോര്‍ട്ടില്‍ തിരിച്ചെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

MediaOne Logo

Khasida

  • Published:

    5 Sep 2017 3:51 PM GMT

നാടുകടത്തപ്പെട്ടവര്‍ വ്യാജപാസ്പോര്‍ട്ടില്‍ തിരിച്ചെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
X

നാടുകടത്തപ്പെട്ടവര്‍ വ്യാജപാസ്പോര്‍ട്ടില്‍ തിരിച്ചെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

വിരലടയാളം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടും ഇവര്‍ എങ്ങനെ രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ചു എന്നതിനെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്

വിവിധ കേസുകളില്‍ പ്രതികളായി കുവൈറ്റില്‍ നിന്ന് വിലടയാളം എടുത്തശേഷം നാടുകടത്തപ്പെട്ട 50ഓളം വിദേശികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വീണ്ടും രാജ്യത്തു പ്രവേശിച്ചതായി ആഭ്യന്തര മന്ത്രാലയം; ഇതേകുറിച്ച് അന്വഷിക്കാന്‍ നടപടി തുടങ്ങി.

വിരലടയാളം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടും ഇവര്‍ എങ്ങനെ രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ചു എന്നതിനെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇതിന് സാധിക്കില്ലെന്നും വിഴ്ചവരുത്തിയവരെക്കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷിക്കുകയാണെന്നും സുരക്ഷാ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇഖാമ നിയമലംഘകര്‍ക്ക് വേണ്ടി കഴിഞ്ഞദിവസങ്ങളില്‍ സുരക്ഷ വിഭാഗം നടത്തിയ പരിശോധനകളില്‍ പിടിയിലായവരില്‍ ചിലര്‍ നാടുകടത്തപ്പെട്ടതിനുശേഷം വീണ്ടും തിരിച്ചുവന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2011 ഏപ്രിലിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിരലടയാള പരിശോധനാ സംവിധാനം നിലവില്‍വന്നത്. വിരലടയാള പരിശോധനാ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നേരത്തേ നാടുകടത്തപ്പെട്ടവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്ത് മടങ്ങിയത്തെുന്നത് ഏറെക്കുറെ തടയാനായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാജ പാസ്‌പോര്‍ട്ടിലെ പേരുകള്‍ നാടുകടത്തപ്പെട്ടവരുടെ പട്ടികയിലുണ്ടാവില്ല എന്നതിനാല്‍ മുമ്പ് വ്യാജ പാസ്‌പോര്‍ട്ടുകാരെ കണ്ടെത്തല്‍ എളുപ്പമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നാടുകടത്തപ്പെട്ടവരുടെ വിരലടയാളം ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ അവര്‍ ഏതുപേരിലും പാസ്‌പോര്‍ട്ടിലുമെത്തിയാലും വിരലടയാള പരിശോധനാ സംവിധാനത്തിന് മുന്നില്‍ അടിയറവ് പറയുന്നു. വിരലടയാള പരിശോധനാ യന്ത്രത്തില്‍ വിരല്‍ വെക്കുന്നതോടെ മൂന്നു സെക്കന്റുകള്‍ക്കകം ആളെ തിരിച്ചറിയാം. എന്നാല്‍, ഇതിനുശേഷവും ചിലര്‍ ഇത് മറികടന്ന് രാജ്യത്തേക്ക് പ്രവേശിച്ചത് അധികൃതര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

TAGS :

Next Story