മൊബൈല്‍ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം; സൌദി പരിശോധന ശക്തമാക്കുന്നു
മൊബൈല്‍ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം; സൌദി പരിശോധന ശക്തമാക്കുന്നു
സ്വദേശിവത്കരണം നടപ്പാക്കാത്ത റിയാദിലെ നിരവധി സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. പരിശോധന ഭയന്ന് തുറക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടായി.
സൌദിയിലെ മൊബൈല്‍ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ അമ്പത് ശതമാനം സ്വദേശിവത്കരണം ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന ശക്തമാകുന്നു. സ്വദേശിവത്കരണം നടപ്പാക്കാത്ത റിയാദിലെ നിരവധി സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. പരിശോധന ഭയന്ന് തുറക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടായി.
പരിശോധന മൂന്ന് മാസം നീണ്ട് നില്‍ക്കുമെന്ന് തൊഴില്‍ സഹമന്ത്രി പറഞ്ഞു. റിയാദ് മുര്‍സലാത്ത് ഡിസ്ട്രിക്ടിലെ മൊബൈല്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച രാത്രി ശക്തമായ പരിശോധനയാണ് നടത്തിയത്. തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്റെ നേതൃത്വത്തിലുള്ള അമ്പതോളം ഉദ്യോഗസ്ഥരാണ് രാത്രി പതിനൊന്നോടെ പരിശോധനക്കിറങ്ങിയത്. വാണിജ്യ മന്ത്രായം, മുനിസിപ്പാലിറ്റി, പൊലീസ്, ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
മതിയായ സ്വദേശികളെ നിയമിക്കാത്ത സ്ഥാനങ്ങള്‍ അടപ്പിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. നിയമവിധേയമല്ലാതെ ജോലി ചെയ്തിരുന്ന അഞ്ച് വിദേശികളെയും ഇവിടെ നിന്ന് കണ്ടെത്തി. മൂന്ന് പാകിസ്ഥാന്‍ പൌരന്‍മാരും ഒരു ഹൈദരബാദ് സ്വദേശിയും പിടിയിലാവരില്‍ പെടും. ചില്ലറ വില്‍പ്പന സ്ഥാപനങ്ങളിലും മൊത്ത വില്‍പ്പന കേന്ദ്രങ്ങളിലുമെല്ലാം പരിശോധന നടത്തി. പരിശോധന ഭയന്ന് അടച്ചിട്ട സ്ഥാനങ്ങളും സംഘം വരുന്നതറിഞ്ഞ് ജോലിക്കാര്‍ ഒഴിഞ്ഞു പോയ സ്ഥാനങ്ങളും അധികൃതര്‍ സീല്‍ ചെയ്തു. രാത്രി വൈകി നടന്ന പരിശോധന ഒന്നര മണിക്കൂറിലേറെ നീണ്ടു. സ്വദേശി വത്കരണം ഉറപ്പുവരുത്തുന്നതിനായി ദുല്‍ഹജ്ജ് മാസം വരെ പരിശോധ തുടരുമെന്ന് തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ മീഡിയവണ്ണിനോട് പറഞ്ഞു.
വരും ദിവസങ്ങളിലും റിയാദിലെ വിവിധ ഭാഗങ്ങളില്‍ പരിശോധ തുടരും. ഒരു സ്ഥാപനത്തില്‍ തന്നെ ഒന്നിലേറെ തവണ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ വകുപ്പ് റിയാദ് മേഖല ഓഫീസ് മേധാവി മുഹമ്മദ് അല്‍ ഈസ, വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള സാലിഹ് അല്‍അനസി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Adjust Story Font
16