Quantcast

അനധികൃത താമസക്കാരെ നാടുകടത്താന്‍ കുവൈത്ത്

MediaOne Logo

Alwyn K Jose

  • Published:

    11 Oct 2017 12:09 AM GMT

അനധികൃത താമസക്കാരെ നാടുകടത്താന്‍ കുവൈത്ത്
X

അനധികൃത താമസക്കാരെ നാടുകടത്താന്‍ കുവൈത്ത്

ഒരു ലക്ഷത്തിലേറെ വരുന്ന നിയമ വിരുദ്ധ താമസക്കാരെ പൂർണമായും രാജ്യത്തു നിന്ന് പുറന്തളളാൻ ലക്ഷ്യമിടുന്ന പദ്ധതി അവസാന മിനുക്കുപണിയിലാണ്.

അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന നിയമ വിരുദ്ധ താമസക്കാരെ പൂർണമായും രാജ്യത്തു നിന്ന് പുറന്തളളാൻ ലക്ഷ്യമിടുന്ന പദ്ധതി അവസാന മിനുക്കുപണിയിലാണ്. സന്ദർശന വിസക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നും സൂചന.

ഇഖാമ നിയമം ലംഘിച്ചുകഴിയുന്നവരെ മുഴുവൻ പിടികൂടി നാടുകടത്തുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കാനാണ് നീക്കം. സന്ദർശക വിസയുടെ കാലാവധി പുതുക്കി കൊണ്ട് രാജ്യത്തു തങ്ങുന്നവരുടെ കാര്യത്തിലും നടപടിയുണ്ടാകും. 70,000 ത്തോളം സന്ദർശകർ ഇത്തരത്തിൽ രാജ്യത്തു തങ്ങുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു പുറമെ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം മാൻ പവർ അതോറിറ്റി എന്നിവയും പദ്ധതിയിൽ പങ്കാളികളാകും . സന്ദർശന വിസ അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന റമദാൻ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാക്കിയിട്ടുണ്ട്. സാല്‍മിയ, മെഹബൂല എന്നിവിടങ്ങളില്‍ നടന്ന റെയ്ഡുകളിൽ നിരവധി പേരാണ് പിടിയിലായത്. ശനിയാഴ്ച ജഹറ വ്യാവസായിക മേഖലയിലായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിൽ വൻ സന്നാഹങ്ങളുമായാണ് പൊലീസ് പരിശോധന നടത്തുന്നത്.

TAGS :

Next Story