ദുബൈ ലോകകപ്പ് കുതിരയോട്ടത്തില്‍ അമേരിക്കയ്ക്ക് മിന്നുന്ന ജയം
ദുബൈ ലോകകപ്പ് കുതിരയോട്ടത്തില്‍ അമേരിക്കയ്ക്ക് മിന്നുന്ന ജയം
ദുബൈ ലോകകപ്പ് കുതിരയോട്ടത്തിന്റെ വാശിയേറിയ ഒമ്പത് ഘട്ട മല്‍സരങ്ങള്‍ താണ്ടിയാണ് ഒരു കോടി ഡോളറിന്റെ സമ്മാനം കാലിഫോര്‍ണിയ ക്രോം നേടിയത്.
ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മല്‍സരത്തില്‍ അമേരിക്കന്‍ കുതിരയായ കാലിഫോര്‍ണിയ ക്രോമിന് മിന്നുന്ന വിജയം. ദുബൈ ലോകകപ്പ് കുതിരയോട്ടത്തിന്റെ വാശിയേറിയ ഒമ്പത് ഘട്ട മല്‍സരങ്ങള്‍ താണ്ടിയാണ് ഒരു കോടി ഡോളറിന്റെ സമ്മാനം കാലിഫോര്‍ണിയ ക്രോം നേടിയത്.
ദുബൈ ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് അമേരിക്കയുടെ കാലിഫോര്‍ണിയ ക്രോം ഒന്നാമതെത്തിയത്. രണ്ട് മിനിറ്റ് 1.83 സെക്കന്‍ഡാണ് പുതിയ റെക്കോര്‍ഡ്. മൊത്തം മൂന്ന് കോടി ഡോളര്‍ അഥവാ 200 കോടി ഇന്ത്യന്‍ രൂപയുടെ സമ്മാനങ്ങളാണ് ദുബൈ ലോകകപ്പ് കുതിരയോട്ടത്തിലെ ജേതാക്കള്‍ക്ക് സമ്മാനിക്കുക. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് മൈതാനിലെ റേസ് കോഴ്സ് ട്രാക്കില്‍ മല്‍സരങ്ങള്‍ നടന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂമിന്റെ പ്രിന്‍സ് ബിഷപ്പ് എന്ന കുതിരയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍.
ഇത്തവണ രണ്ട് യു എ ഇ കുതിരകള്‍ അവസാനഘട്ടത്തിലെത്തി. എന്നാല്‍ സ്പെഷല്‍ ഫൈറ്റര്‍ എന്ന യു എ ഇ കുതിരക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സൗത്ത് ആഫ്രിക്കയുടെ മുബ്ത്താഹിദിനാണ് രണ്ടാം സ്ഥാനം. അമേരിക്കയുടെ തന്നെ ഹോപ്പര്‍ച്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം. സമ്മാനദാന ചടങ്ങ് മൈദാനിലെ റേസ്കോഴ്സില്‍ പുരോഗമിക്കുകയാണ്.
Adjust Story Font
16