റമദാന്‍ ഭക്ഷണ കിറ്റ് വിതരണം പുരോഗമിക്കുന്നു
റമദാന്‍ ഭക്ഷണ കിറ്റ് വിതരണം പുരോഗമിക്കുന്നു
വിവിധ രാജ്യങ്ങളില്‍ യുഎഇ റെഡ്ക്രസന്റിന്റെയും മറ്റും മേല്‍നോട്ടത്തില്‍ റമദാന്‍ ഭക്ഷണ കിറ്റ് വിതരണം പുരോഗമിക്കുന്നു.
വിവിധ രാജ്യങ്ങളില്‍ യുഎഇ റെഡ്ക്രസന്റിന്റെയും മറ്റും മേല്‍നോട്ടത്തില്‍ റമദാന്‍ ഭക്ഷണ കിറ്റ് വിതരണം പുരോഗമിക്കുന്നു. ലക്ഷക്കണക്കിന് ദരിദ്രര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.
ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലെ ദരിദ്രര്‍ക്കു വേണ്ടി മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ രീതിയിലാണ് ഇത്തവണ ഭക്ഷണ കിറ്റ് വിതരണം നടക്കുന്നത്. പാകിസ്താനില്‍ റെഡ്ക്രസന്‍റ് മേല്‍നോട്ടത്തില്‍ വന്‍തുകയുടെ ഉല്‍പന്നങ്ങളാണ് വിതരണം ചെയ്തത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആയിരങ്ങള്‍ക്കുള്ള നോമ്പുതുറ വിഭവങ്ങളാണ് റെഡ്ക്രസന്‍റ് എത്തിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കായി 200 ഓളം പേരെയാണ് പാകിസ്താനില്‍ മാത്രം റെഡ് ക്രസന്‍റ് നിയോഗിച്ചിരിക്കുന്നത്.
ജറൂസലമിലെ അല്‍ അഖ്സ പള്ളിയിലും യുഎഇയിലെ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ റമദാനില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി റമദാനില്‍ 2 ലക്ഷത്തിലേറെ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്യക. യുഎഇയിലെ ഹ്യൂമന്‍ അപ്പീല്‍ ഇന്‍റര്‍നാഷനലിന്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണം വിതരണം ചെയ്യന്നുണ്ട്. ജറുസലേമിലെ ഏറ്റവും മികച്ച ഭക്ഷണ ശാലകളുമായി സഹകരിച്ചാണ് റമദാന്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യന്നതെന്ന് ഹ്യൂമന്‍ അപ്പീല്‍ ഇന്‍റര്‍നാഷനലിന്റെ വെസ്റ്റ്ബാങ്ക് കമ്മീഷനര്‍ ഇബ്രാഹിം റാശിദ് പറഞ്ഞു. ഇതോടൊപ്പം വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
Adjust Story Font
16