Quantcast

യു.എന്‍ പൊതുസഭാ സമ്മേളനം: പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

MediaOne Logo

Khasida

  • Published:

    28 Oct 2017 4:08 PM GMT

യു.എന്‍ പൊതുസഭാ സമ്മേളനം: പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍
X

യു.എന്‍ പൊതുസഭാ സമ്മേളനം: പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു നിന്നില്ലെങ്കില്‍ മേഖലയുടെ ഭാവി കൂടുതല്‍ ആപത്കരമായി മാറുമെന്ന മുന്നറിയിപ്പാണ്

ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ സിറിയ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു നിന്നില്ലെങ്കില്‍ മേഖലയുടെ ഭാവി കൂടുതല്‍ ആപത്കരമായി മാറുമെന്ന മുന്നറിയിപ്പാണ് ഗള്‍ഫ് നേതാക്കള്‍ സമ്മേളനത്തില്‍ ഉന്നയിക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായി മാറിയ സാഹചര്യത്തില്‍ കൂടിയാണ് യു.എന്‍ പൊതുസഭയുടെ സമ്മേളനം നടക്കുന്നത്. സിറിയയില്‍ അമേരിക്കയും റഷ്യയും രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതും യമന്‍, ഇറാന്‍, ലിബിയ പ്രതിസന്ധി മൂര്‍ഛിച്ചതും ഗള്‍ഫ് രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നു.

പ്രധാന ഗള്‍ഫ് രാഷ്ട്ര നേതാക്കളൊക്കെയും യു.എന്‍ പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെ നേതൃത്വത്തിലാണ് സൗദി സംഘം ന്യൂയോര്‍ക്കില്‍ എത്തിയത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെ ലോക നേതാക്കളുമായും ജി.സി.സി നേതൃത്വം പ്രത്യേക ചര്‍ച്ച നടത്തും. ഫലസ്തീന്‍ പ്രശ്നപരിഹാരം അനിശ്ചിതമായി നീളുന്നത് തന്നെയാണ് അറബ് ലോകത്തെ ഏറെ അസ്വസ്ഥമാക്കുന്ന ഘടകം.

തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ യു.എന്നിന്റെയും ലോകസമൂഹത്തിന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ ക്രിയാത്മക നടപടി ഉണ്ടാകണമെന്ന ആവശ്യവും ഗള്‍ഫ് നേതാക്കള്‍ യു.എന്‍ പൊതുസഭയില്‍ ഉന്നയിക്കും. ഇന്ത്യക്കു പുറമെ റഷ്യ, ചൈന നേതാക്കളുമായും ന്യൂയോര്‍ക്കില്‍ ജി.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തും.

TAGS :

Next Story