യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്കുണ്ടായ പരിക്കുകള്‍ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യണം
യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്കുണ്ടായ പരിക്കുകള്‍ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യണം
പതിനഞ്ചോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളാണ് ഈമാസം 15 ന് മുമ്പ് തൊഴിലാളികള്‍ക്കുണ്ടായ പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കേണ്ടത്
യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്കുണ്ടായ പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനികള്‍ക്ക് തൊഴിൽ മന്ത്രാലയത്തിന്റെ നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാവും. ഈമാസം 15 ന് മുമ്പാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
പതിനഞ്ചോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളാണ് ഈമാസം 15 ന് മുമ്പ് തൊഴിലാളികള്‍ക്കുണ്ടായ പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കേണ്ടത്. കഴിഞ്ഞവര്‍ഷം അവസാനപാദമുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കണം. സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനായ 'സലാമ'യിലൂടെയാണ് സ്വീകരിക്കുകയെന്ന് പരിശോധനാ കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാഹിര്‍ ഹമദ് ആല്‍ ഒബെദ് പറഞ്ഞു. ഗൂഗ്ള്‍ പ്ളേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും 'സലാമ' ആപ്ളിക്കേഷന്‍ ലഭിക്കും. തൊഴില്‍ ചെയ്യാനാവാത്ത വിധമുള്ള അംഗപരിമിതിയുടെ പട്ടികയും മരണശേഷം നല്‍കി നഷ്ടപരിഹാരത്തിന്റെ പട്ടികയും ആപ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കും. പ്രാഥമിക ചികിത്സ നല്‍കേണ്ട രീതി കാണിക്കുന്ന വീഡിയോകളും സമീപത്തെ ആശുപത്രികളുടെ ലൊക്കേഷന്‍ മാപ്പും ഈ ആപ്ളിക്കേഷനില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16