ഒളിമ്പിക്സിൽ സുവർണ നേട്ടം കരസ്ഥമാക്കിയ ബഹ്‍റൈൻ താരത്തിന് അഭിനന്ദന പ്രവാഹം
ഒളിമ്പിക്സിൽ സുവർണ നേട്ടം കരസ്ഥമാക്കിയ ബഹ്‍റൈൻ താരത്തിന് അഭിനന്ദന പ്രവാഹം
രാജ്യത്തിന്റെയും ജനതയുടെയും അഭിമാന താരകമാകുകയാണ് റിയോ ഒളിമ്പിക്സിൽ സുവർണ നേട്ടം സ്വന്തമാക്കിയ ബഹ് റൈൻ താരം റൂത്ത് ജെബെറ്റ്.
റിയോ ഒളിമ്പിക്സിൽ സുവർണ നേട്ടം കരസ്ഥമാക്കിയ ബഹ് റൈൻ താരത്തിന് അഭിനന്ദന പ്രവാഹം. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ റൂത്ത് ജെബെറ്റാണ് രാജ്യത്തിന്റെ അഭിമാനമുയർത്തി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം വനിതാ മാരത്തോൺ മത്സരത്തിൽ വെള്ളി മെഡലും ബഹ്‍റൈന് ലഭിച്ചിരുന്നു.
രാജ്യത്തിന്റെയും ജനതയുടെയും അഭിമാന താരകമാകുകയാണ് റിയോ ഒളിമ്പിക്സിൽ സുവർണ നേട്ടം സ്വന്തമാക്കിയ ബഹ് റൈൻ താരം റൂത്ത് ജെബെറ്റ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് താരം ഒന്നാമതായി ഫിനിഷ് ചെയതത്. കെനിയയുടെ ഹൈവിന്‍ ജെപ്കെമോയ് വെള്ളിയും അമേരിക്കയുടെ എമ്മ കൗബണ്‍ വെങ്കലവും നേടി. ജെബെറ്റിന് ലോക റെക്കോർഡ് നഷ്ടമായത് ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് . ലോക കായിക ഭൂപടത്തിൽ രാജ്യത്തെ അടയാളപ്പെടുത്തിയ റൂത്ത് ജെബെറ്റിന്റെ സുവർണ നേട്ടം രാജ്യത്തിന് അഭിമാനമായി മാറി.ക ഴിഞ്ഞ ദിവസം വനിതാ മാരത്തൺ മത്സരത്തിൽ ബഹ്റിന്റെ താരം യുനിസെ കിർവ വെള്ളി മെഡൽ നേടിയതിന്റെ പിന്നാലെയാണ് റൂത്ത് ജെബെറ്റ് രാജ്യത്തിന്റെ ഒളിമ്പിക് മെഡൽ പട്ടികക്ക് സുവർണശോഭ നൽകിയത്. ഭരണാധികാരികളും രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങലും മെഡൽ ജേതാക്കളെ അഭിനന്ദിച്ചു. കായിക രംഗത്തെ ബഹ് റൈനിന്റെ കുതിപ്പിന് ഊർജം പകരുന്നതാണ് റിയോ ഒളിമ്പിക്സിൽ കൈവരിച്ച നേട്ടങ്ങൾ.
Adjust Story Font
16