Quantcast

ഗുരുതര ഗതാഗത നിയമ ലംഘനത്തിന് അജ്മാനില്‍ 5052 വാഹനങ്ങള്‍ക്ക് പിഴ

MediaOne Logo

admin

  • Published:

    8 Nov 2017 3:47 AM GMT

ഗുരുതര ഗതാഗത നിയമ ലംഘനത്തിന് അജ്മാനില്‍ 5052 വാഹനങ്ങള്‍ക്ക് പിഴ
X

ഗുരുതര ഗതാഗത നിയമ ലംഘനത്തിന് അജ്മാനില്‍ 5052 വാഹനങ്ങള്‍ക്ക് പിഴ

ചുവപ്പ് സിഗ്നല്‍ ലംഘിക്കുക, മാരക അപകടങ്ങള്‍ക്ക് കാരണക്കാരാകുക, അമിതവേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക,

യു എ ഇയിലെ അജ്മാനില്‍ കഴിഞ്ഞവര്‍ഷം ഗുരുതര ഗതാഗത നിയമ ലംഘനം നടത്തിയ അയ്യായിരത്തി അമ്പത്തിരണ്ട് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അജ്മാന്‍ പൊലീസ് അറിയിച്ചു. ചുവപ്പ് സിഗ്നല്‍ലംഘിച്ച എഴുന്നൂറ്റി പതിനാല് വാഹനങ്ങളാണ് പിടിയിലായത്.

ചുവപ്പുസിഗ്നല്‍ മറികടക്കുന്ന വാഹനങ്ങളാണ് അജ്മാനിലും ഏറ്റവും കൂടുതല്‍ അപകടം സൃഷ്ടിക്കുന്നത്. ചുവപ്പ് സിഗ്നല്‍ ലംഘിക്കുക, മാരക അപകടങ്ങള്‍ക്ക് കാരണക്കാരാകുക, അമിതവേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ലൈസന്‍സ് പുതുക്കാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും അജ്മാന്‍ പൊലീസ് പിടികൂടി.

ചുവപ്പ് സിഗ്നല്‍ ലംഘിച്ചതിന് 714 വാഹനങ്ങള്‍ക്കാണ് പിഴ. അപകടത്തിന് കാരണക്കാരായ 507 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 373 വാഹനങ്ങള്‍ക്ക് പിഴയിട്ടു. ലൈസന്‍സില്ലാതെ വാഹനമോടിച്ച 272 പേരെ പിടികൂടി. മദ്യപിച്ച് വാഹനമോടിച്ചതിന് 266 പേരും ശബ്ദമലിനീകരണം നടത്തിയ 164 പേരും പിടിയിലായി. അമിതവേഗത്തിന് 155 പേരും രജിസ്ട്രേഷന്‍ പുതുക്കാതെ വാഹനമോടിച്ച 51 പേരും പിഴയടച്ചു.

TAGS :

Next Story