Quantcast

കുവൈത്ത് വിമാനത്താവള നവീകരണം; സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി

MediaOne Logo

Jaisy

  • Published:

    10 Nov 2017 11:55 PM GMT

കുവൈത്ത് വിമാനത്താവള നവീകരണം; സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി
X

കുവൈത്ത് വിമാനത്താവള നവീകരണം; സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി

പുതിയ യാത്രാ ടെര്‍മിനലിന്റെ നിർമാണജോലികൾ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം. പുതിയ യാത്രാ ടെര്‍മിനലിന്റെ നിർമാണജോലികൾ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. തുർക്കി ആസ്ഥാനമായുള്ള ലിമാക് കൺസ്ട്രക്ഷനാണ് 131 കോടി ദീനാര്‍ ചെലവ് കണക്കാക്കുന്ന നിർമാണ പ്രവൃത്തിയുടെ ചുമതല.

കഴിഞ്ഞ മേയിലാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയവും വിമാനത്താവള നിർമാണരംഗത്തു പ്രമുഖരായ തുർക്കിയിലെ ലിമാക് ഹോൾഡിങ് കമ്പനിയും തമ്മിൽ പുതിയ ടെർമിനൽ നിർമാണത്തിനുള്ള കരാർ ഒപ്പു വെച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള യാത്രാ ടെർമിനൽ നിർമിക്കാൻ കുവൈത്ത് തീരുമാനിച്ചത് . വിമാനത്താവള നവീകരണത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതോടെ വ്യാഴാഴ്ച നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് അറിയുന്നത് . ആറു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം എന്നാണു കരാർ ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോസ്റ്റര്‍ ആന്റ് പാര്‍ട്ണേഴ്സ് ആണ് പുതിയ റ്റെർമിനലിന്റെ രൂപരേഖ തയറാക്കിയത്. 1.2 കിലോ മീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍ ലാണ് ടെർമിനലിന്റെ രൂപകൽപ്പന .ആദ്യഘട്ടനിർമാണം പൂർത്തിയായാൽ പ്രതിവർഷം 130 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത് . പ്രതിവർഷം 50 ലക്ഷം യാത്രക്കാരാണ് നിലവിൽ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

TAGS :

Next Story