Quantcast

ലിവ ഈത്തപ്പഴ ഉത്സവം അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം

MediaOne Logo

Sithara

  • Published:

    13 Nov 2017 12:50 PM GMT

ലിവ ഈത്തപ്പഴ ഉത്സവം അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം
X

ലിവ ഈത്തപ്പഴ ഉത്സവം അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം

യുഎഇയില്‍ വിളഞ്ഞ ഈത്തപ്പഴങ്ങളുടെ വൈവിധ്യമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

അബൂദബിയിലെ ലിവ ഈത്തപ്പഴ ഉത്സവം അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം. യുഎഇയില്‍ വിളഞ്ഞ ഈത്തപ്പഴങ്ങളുടെ വൈവിധ്യമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

യുഎഇയിലെ പ്രശസ്ത ഈത്തപ്പഴ ഇനങ്ങളായ ദബാസ്, ഖലാസ്, കുനൈസി, ഫാര്‍ത്, ബൂമാന്‍ എന്നിവയുടെ ധാരാളിത്തം ലിവ മേളയുടെ പ്രത്യേകതയാണ്. ഈത്തപ്പഴങ്ങള്‍ കൊണ്ടുള്ള അലങ്കാരത്തിനും സമൃദ്ധമായ ഈത്തപ്പഴക്കുലകള്‍ക്കും വന്‍തുകയുടെ സമ്മാനമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 2000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ഈത്തപ്പഴക്കുലകള്‍ക്ക് സമ്മാനമായി ലഭിക്കുക. ഈത്തപ്പഴങ്ങള്‍ക്ക് പുറമെ മികച്ച മാങ്ങകള്‍, ചെറുനാരങ്ങകള്‍ എന്നിവക്കും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പഴങ്ങളും യുഎഇയില്‍ വിളഞ്ഞതായിരിക്കണമെന്ന നിബന്ധനയുണ്ട്.

ഈത്തപ്പഴങ്ങളിലും ഈത്തപ്പനകളിലും വിദഗ്ധരായ മുപ്പത്തിയഞ്ചോളം പ്രദര്‍ശകരാണ് ആഘോഷത്തില്‍ അണിനിരക്കുന്നത്. അബൂദബി കര്‍ഷക സേവന കേന്ദ്രവും മേളയില്‍ സജീവമാണ്. ഈത്തപ്പന കര്‍ഷകര്‍ക്ക് നവീന സാങ്കതേിക വിദ്യയെ കുറിച്ചുള്ള അറിവും ആവശ്യമായ നിര്‍ദേശങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്. യുഎഇയുടെ കാലവസ്ഥക്കും മണ്ണിനും അനുസൃതമായ കൃഷിരീതികള്‍, ഈത്തപ്പനകളുടെ ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതിന് മണ്ണില്‍ ചേര്‍ക്കേണ്ട പോഷക ഘടകങ്ങള്‍, ഈത്തപ്പഴ ഉല്‍പാദനവും അവയുടെ ഗുണവും വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ എന്നിവ വിവിധ പരിപാടികളിലൂടെയും പദ്ധതികളിലുടെയും എഡിഎഫ്എസ്‍സി പരിചയപ്പെടുത്തുന്നു. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഒരുക്കിയ ഉത്സവപ്പറമ്പില്‍ നടക്കുന്ന മേള 10 നാളുകള്‍ കൂടി നീണ്ടുനില്‍ക്കും.

TAGS :

Next Story