Quantcast

കുവൈത്തിൽ 261 തടവുകാര്‍ക്കു അമീരി കാരുണ്യത്തില്‍ ജയില്‍ മോചനം

MediaOne Logo

Jaisy

  • Published:

    18 Nov 2017 3:51 AM GMT

കുവൈത്തിൽ 261 തടവുകാര്‍ക്കു അമീരി കാരുണ്യത്തില്‍ ജയില്‍ മോചനം
X

കുവൈത്തിൽ 261 തടവുകാര്‍ക്കു അമീരി കാരുണ്യത്തില്‍ ജയില്‍ മോചനം

ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടും

കുവൈത്തിൽ 261 തടവുകാർക്കു അമീരി കാരുണ്യത്തിന്റെ ആനുകൂല്യത്തിൽ ജയിൽ മോചനം. ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടും. 757 പേരുടെ ​ ശിക്ഷകാലാവധി കുറച്ചു നൽകിയതായും 189 പേരുടെ നാടുകടത്തൽ റദ്ദാക്കിയതായും ജയിൽ വകുപ്പ് അറിയിച്ചു .

ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും പ്രഖ്യാപിക്കാറുള്ള അമീരി കാരുണ്യത്തിന്റെ ഭാഗമായാണ് 261 തടവുകാരെ സ്വാതന്ത്രരാക്കിയത്. ആകെ 1207 പേർക്കാണ്​ അമീരി കാരുണ്യത്തിന്റെ ആനുകൂല്യം ലഭിച്ചത്​. 757 പേരുടെ തടവുകാലാവധി കുറച്ചുനൽകുകയും ​. 189 പേരെ നാടുകടത്തലിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട് . ​ ഇളവ്​ ലഭിച്ചവർക്ക്​ ജയിൽ കാര്യ അണ്ടർ സെക്രട്ടറി അബ്​ദുല്ല അൽ മുഹന്ന അഭിനന്ദനമറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം, തടവുകാലത്തെ നല്ലനടപ്പ്​ തുടങ്ങിയവ പരിഗണിച്ചാണ് തടവുകാർക്ക് ഇളവ് അനുവദിച്ചത്​. സ്വദേശികൾക്കൊപ്പം വിദേശികളെയും ശിക്ഷ ഇളവിന് പരിഗണിച്ചിരുന്നു . കഴിഞ്ഞ വർഷം അമീരി കാരുണ്യത്തിന്റെ ഭാഗമായി 332 പേരെ ജയിൽ മോചിതരാക്കുകയും 701 പേരുടെ ശിക്ഷാ കാലാവധി കുറച്ചു നൽകുകയും 48 പേർക്ക് നാടുകടത്തൽ ഒഴിവാക്കി രാജ്യത്ത് തുടരാൻ അനുവാദം നൽകുകയും ചെയ്തിരുന്നു .

TAGS :

Next Story