Quantcast

എക്‌സിബിഷന്‍ ഇന്ത്യാന: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പരിചപ്പെടുത്താനായി ഖത്തറില്‍ മെഗാ പ്രദര്‍ശനം

MediaOne Logo

Trainee

  • Published:

    19 Nov 2017 9:37 AM GMT

ഖത്തര്‍ ടൂറിസം അതോറിട്ടിയുടെ സഹകരണത്തോടെ ഐ ബി പി എന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2017 മാര്‍ച്ച് 17 മുതല്‍ 20 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പരിചപ്പെടുത്താനായി എക്‌സിബിഷന്‍ ഇന്ത്യാന എന്ന പേരില്‍ ഖത്തറില്‍ മെഗാ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ ടൂറിസം അതോറിട്ടിയുടെ സഹകരണത്തോടെ ഐ ബി പി എന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2017 മാര്‍ച്ച് 17 മുതല്‍ 20 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിന്റെ നേതൃത്വത്തില്‍ 2017 മാര്‍ച്ച് 17 മുതല്‍ നാല് ദിവസങ്ങളിലായാണ് ഇന്ത്യാനാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള പുതിയ ബിസിനസ് ബന്ധങ്ങള്‍ക്കുള്ള തുടക്കമായിരിക്കും ഇന്ത്യാനാ എക്‌സിബിഷനെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ ടൂറിസം അതോറിറ്റിയുടേ സഹകരണത്തോടെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യാനാ എക്‌സിബിഷന്‍ ഒരുക്കുന്നതില്‍ ഇന്ത്യന്‍ എംബസിക്കു പുറമേ സ്‌ക്വയര്‍ എക്‌സിബിഷന്‍സ് മാനേജ്‌മെന്റിന്റെ സഹകരണം ഉറപ്പു വരുത്തിയതായും സംഘാടകര്‍ പറഞ്ഞു

ബിസിനസ് ടു കണ്‍സ്യൂമര്‍, ബിസിനസ് ടു ബിസിനസ് സെഗ്മെന്റുകളാണ് ഇന്ത്യാന എക്‌സിബിഷന് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള നിര്‍മാതാക്കളുടേയും ഉത്പന്നങ്ങളുടേയും മികച്ച പ്രദര്‍ശനമായിരിക്കും ഇന്ത്യാനയിലുണ്ടാവുക. ഖത്തറിലെ ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടാനുള്ള നല്ല അവസരമായിരിക്കും ഇന്ത്യാന.

ഫാബ്രിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, കല, ക്രാഫ്റ്റ്, സ്‌പൈസസ്, കണ്ടുപിടുത്തങ്ങള്‍, പ്രോപ്പര്‍ട്ടീസ്, എന്‍ജിനിയറിംഗ് ടെക്‌നോളജി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള വിപുലമായ ഉത്പന്നങ്ങള്‍ ഇന്ത്യാനയിലുണ്ടാവും. മുന്നൂറിലേറെ ഇന്ത്യന്‍ ഉത്പാദകരും വാണിജ്യ വ്യവസായ കേന്ദ്രങ്ങളും ഇന്ത്യാനയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ്, സ്‌ക്വയര്‍ എക്‌സിബിഷന്‍സ് മാനേജ്‌മെന്റ് സി.ഒ.ഒ ഹന എല്‍ ഹുസൈനി, ഡപ്യൂട്ടി മാനേജര്‍ ഒമര്‍ അറാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story