എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മലയാളി വൈദികന്‍ നാട്ടിലേക്ക്
എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മലയാളി വൈദികന്‍ നാട്ടിലേക്ക്
ഫുജൈറ സെന്റ്. പീറ്റേഴ്സ് യോക്കോബേറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരിയാണ് കടമറ്റത്തുകാരനായ ഫാദര്‍ പൗലോസ് കാളിയമേലില്‍
ഫുജൈറയില്‍ എട്ടുവര്‍ഷം നീണ്ട സേവനത്തിന് ശേഷം മലയാളി വൈദികന്‍ ഫാദര്‍ പൗലോസ് കാളിയമേലില്‍ നാട്ടിലേക്ക് മടങ്ങുന്നു. ജാതി മതഭേദമന്യേ ഫുജൈറയില്‍ വലിയ സൗഹൃദ വലയത്തിന് ഉടമയാണ് പൗലോസച്ചന്‍.
ഫുജൈറ സെന്റ്. പീറ്റേഴ്സ് യോക്കോബേറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരിയാണ് കടമറ്റത്തുകാരനായ ഫാദര്‍ പൗലോസ് കാളിയമേലില്‍. ഫുജൈറയിലെ വിശ്വാസികള്‍ ചെറിയ വില്ലയില്‍ ഒത്തുകൂടി പ്രാര്‍ഥിച്ചിരുന്ന കാലത്ത് 2008 ലാണ് പൗലോസച്ചന്‍ ഇവിടെ നിയമിതനാകുന്നത്. യു.എ.ഇ സര്‍ക്കാറിന്റെ അനുമതിയോടെ 2013ല്‍ പള്ളി യാഥാര്‍ഥ്യമാക്കുന്നതില്‍ ഫാദര്‍ പൗലോസ് കാളിയമേലില്‍ വലിയ പങ്കുവഹിച്ചു. മതിവിശ്വാസത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് വലിയ സൗഹൗദം കൂടി വളര്‍ത്തിയെടുക്കാനും ഫാദര്‍ മറന്നില്ല.
ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ശര്‍ഖിയും അദ്ദേഹത്തിന്റെ മക്കളും നല്‍കിയ സ്നേഹവും സഹകരണവും തനിക്ക് മറക്കാനാവില്ലെന്ന് പൗലോസച്ചന്‍ പറഞ്ഞു. ഈമാസം എട്ടിന് നാട്ടിലേക്ക് മടങ്ങുന്ന പൗലോസച്ചന് വിപുലമായ യാത്രയപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇടവകയിലെ വിശ്വാസികള്‍.
Adjust Story Font
16