Quantcast

വിധിദിനത്തിലെ വെറും കാഴ്ചക്കാരന്‍, പ്രവാസികള്‍

MediaOne Logo

admin

  • Published:

    19 Nov 2017 10:27 AM GMT

വിധിദിനത്തിലെ വെറും കാഴ്ചക്കാരന്‍, പ്രവാസികള്‍
X

വിധിദിനത്തിലെ വെറും കാഴ്ചക്കാരന്‍, പ്രവാസികള്‍

വോട്ടവകാശം വിനിയോഗിക്കാന്‍ നൂറുകണിക്കിന് പേര്‍ നാട്ടിലേക്ക് പറന്നെങ്കിലും ഭൂരിപക്ഷം പ്രവാസികള്‍ക്കും വോട്ട് അക്കരക്കാഴ്ച തന്നെ.

വോട്ടവകാശമുണ്ടെങ്കിലും വിധിദിനത്തില്‍ വെറും കാഴ്ചക്കാരന്‍ മാത്രമാകാനാണ് പ്രവാസിയുടെ നിയോഗം. വോട്ടവകാശം വിനിയോഗിക്കാന്‍ നൂറുകണിക്കിന് പേര്‍ നാട്ടിലേക്ക് പറന്നെങ്കിലും ഭൂരിപക്ഷം പ്രവാസികള്‍ക്കും വോട്ട് അക്കരക്കാഴ്ച തന്നെ.

വിധിദിനത്തില്‍ നാട്ടിലുള്ളവര്‍ പോളിങ്ബൂത്തിലേക്ക് പുറപ്പെട്ട അതേസമയം പ്രവാസികളും യാത്രതുടങ്ങിയിരുന്നു. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ട സമയത്ത് ശൈഖ് സായിദ് റോഡിലും വാഹനങ്ങളുടെ നീണ്ട നിര. ട്രാഫിക് ജാം തീര്‍ത്ത പ്രതിസന്ധികള്‍ താണ്ടി ഓഫിസിലെ പഞ്ചിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ നാട്ടിലെ വോട്ടിംഗ് മെഷീനിന്റെ അതേ ബീപ് ശബ്ദം.

നല്ലൊരു ശതമാനം പ്രവാസികള്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ പോലും അവസരമില്ല. ജോലിത്തിരക്കിനിടയില്‍ ടിവിയിലേക്കും വെബ്സൈറ്റിലേക്കും ഒരു പാളി നോട്ടം. പോളിംഗ് ശതമാനത്തിന്റെ അവലോകനം.

അക്കരെ നിന്നുള്ള പ്രവാസികളുടെ വോട്ടിംഗ് അനുമാനത്തിലെ നെല്ലും പതിരും 19ന് തിരിച്ചറിയാം.

TAGS :

Next Story