അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല തുറന്നു
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല തുറന്നു
വായനാ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല ആരംഭിച്ചു.
വായനാ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല ആരംഭിച്ചു. യു.എ.ഇ വായന വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല ആരംഭിച്ചത്.
അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റിയുമായി ചേര്‍ന്നാണ് വായന കാമ്പയിന്‍ തുടങ്ങിയത്. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നും മൂന്നും ടെര്‍മിനലിനെ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് വായനശാല ആരംഭിച്ചിരിക്കുന്നത്. വായനാ സംസ്കാരം, അറിവ് പങ്കുവെക്കല്‍, വിദ്യാഭ്യാസം എന്നിവക്ക് അബൂദബി എയര്‍പോര്‍ട്ട്സ് സുപ്രധാന പങ്കാണ് നല്‍കുന്നതെന്നും ഇതിന്റെ ഭാഗമായാണ് വായനശാല ആരംഭിച്ചതെന്നും അബൂദബി എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ അലി അല്‍ മന്‍സൂരി പറഞ്ഞു. വിമാനം കാത്തിരിക്കുമ്പോള്‍ വായിക്കുന്നതിലൂടെ മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16