Quantcast

പൊതുമാപ്പിന്റെ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്​ ഉമ്മൻചാണ്ടി

MediaOne Logo

Jaisy

  • Published:

    7 Dec 2017 12:36 PM GMT

പൊതുമാപ്പിന്റെ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്​  ഉമ്മൻചാണ്ടി
X

പൊതുമാപ്പിന്റെ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്​ ഉമ്മൻചാണ്ടി

റിയാദ് സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി

സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. റിക്രൂട്ട്മെന്റിന്റെ പേരില്‍ നഴ്സുമാര്‍ക്ക് അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് എംബസിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. റിയാദ് സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

പൊതുമാപ്പിന്റെ കാര്യത്തില്‍ സൗദി സർക്കാർ ഉദാര സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ത്യൻ എംബസിയോട് സൗദി അധികൃതർ നന്നായി സഹകരിച്ച് വരികയാണ്. സൌദി അറേബ്യയില്‍ മലയാളിനഴ്​സുമാർക്ക്​ അവസരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന്​ എംബസി സന്ദർശനത്തിനിടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
നഴ്സുമാർ തട്ടിപ്പിനിരയാകുന്നത്​ തടയാൻ നിയമങ്ങൾ വേണം. എന്നാല്‍ അവര്‍ക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്​. വീട്ടുജോലിക്കാരുടെ വിഷയവും ഉമ്മന്‍ ചാണ്ടി എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസികള്‍ളെ പുനരവധിവസിപ്പിക്കണമെന്നും സീസൺ സമയത്ത്​ വിമാന ടിക്കറ്റ്​ കുത്തനെ ഉയര്‍ത്തുന്നതിനെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും കേ​ന്ദ്രത്തിലെയും പ്രവാസി വകുപ്പ്​ നാഥനില്ലാകളരിയാന്നെ്​ മുൻമന്ത്രി കെ.സി ജോസഫ്​ പറഞ്ഞു. യു.ഡി.എഫ്​ സർക്കാരി​െൻറ കാലത്ത്​ കൃത്യമായ രീതികൾ പിന്തുടര്‍ന്നിരുന്നു. മലയാളികൾ വിദേശങ്ങളിൽ പ്രതിസന്ധിയിൽ പെട്ട സാഹചര്യങ്ങളിലെല്ലാം യുഡിഎഫ് സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട്​ ഫോണിൽ വിളിച്ച്​ പരാതി പറയാന്‍ വരെ പ്രവാസികള്‍ക്ക് അവസരമുണ്ടായിരുന്നുവെന്നും കെ സി ജോസഫ് സൂചിപ്പിച്ചു.

TAGS :

Next Story