Quantcast

കുവൈത്തിനു യുഎന്‍ രക്ഷാസമിതിയിലെ താൽക്കാലികാംഗത്വത്തിന് സാധ്യത തെളിയുന്നു

MediaOne Logo

Jaisy

  • Published:

    16 Dec 2017 7:25 AM GMT

കുവൈത്തിനു യുഎന്‍ രക്ഷാസമിതിയിലെ താൽക്കാലികാംഗത്വത്തിന് സാധ്യത തെളിയുന്നു
X

കുവൈത്തിനു യുഎന്‍ രക്ഷാസമിതിയിലെ താൽക്കാലികാംഗത്വത്തിന് സാധ്യത തെളിയുന്നു

കുവൈത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു സാർക്ക് ,ഏഷ്യ പസഫിക് കൂട്ടായ്മകൾ പിന്തുണ അറിയിച്ചു

കുവൈത്തിനു ഐക്യ രാഷ്ട്ര സഭ രക്ഷാസമിതിയിലെ താൽക്കാലികാംഗത്വത്തിന് സാധ്യത തെളിയുന്നു . കുവൈത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു സാർക്ക് ,ഏഷ്യ പസഫിക് കൂട്ടായ്മകൾ പിന്തുണ അറിയിച്ചു . ഏഷ്യന്‍ മേഖലയില്‍നിന്ന് താത്കാലികാംഗത്വത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക രാജ്യമാണ് കുവൈത്ത്.

ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ മന്‍സൂര്‍ ഇയാദ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ കുവൈത്തിന് കഴിയുമെന്ന വിശ്വാസമാണ് ഏക സ്വരത്തിൽ കുവൈത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ മറ്റു ഏഷ്യൻ രാജ്യങ്ങളെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു . ഏഷ്യന്‍ മേഖലയില്‍നിന്ന് അംഗത്വത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക രാജ്യമാണ് കുവൈത്ത് . ജിസിസി അറബ് ലീഗ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് എന്നീ കൂടായ്മകൾക്ക് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള സാർക്ക് രാജ്യങ്ങളും ഏഷ്യ പെസഫിക് രാഷ്ട്രങ്ങളും കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ യു.എന്‍ രക്ഷാസമിതിയിലെ ഏഷ്യൻ പ്രാധിനിധ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2017 ജൂണിലാണ് യു.എന്‍ രക്ഷാസമിതിയുടെ താല്‍ക്കാലിക അംഗത്വത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ 1978 -79 കാലയളവിൽ കുവൈത്ത് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ താൽകാലികാംഗമായിരുന്നു.

TAGS :

Next Story