Quantcast

അശ്രദ്ധ മൂലം കുട്ടികളുടെ അപകട മരണം; രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ നല്‍കുമെന്ന് യുഎഇ

MediaOne Logo

admin

  • Published:

    16 Dec 2017 9:28 AM GMT

അശ്രദ്ധ മൂലം കുട്ടികളുടെ അപകട മരണം; രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ നല്‍കുമെന്ന് യുഎഇ
X

അശ്രദ്ധ മൂലം കുട്ടികളുടെ അപകട മരണം; രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ നല്‍കുമെന്ന് യുഎഇ

കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ താഴെ വീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കെ, ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന്

കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ താഴെ വീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കെ, ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ അധികൃതര്‍. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണവും നല്‍കാത്ത കേസുകളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.

ഷാര്‍ജ അല്‍ ഖാസിമിയയിലെ ജനവാസ മേഖലയില്‍ കെട്ടിടത്തില്‍ നിന്ന് വീണ്ട് മൂന്നു വയസുള്ള പാകിസ്താനി ബാലിക മരിച്ച സാഹചര്യത്തിലാണ് വിശദീകരണം. അടുത്തിടെ, യുഎഇ ദേശീയ കൗണ്‍സില്‍ പാസാക്കിയ വദീമ നിയമപ്രകാരം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്. ഈ വര്‍ഷം മാത്രം മൂന്ന് കുട്ടികളാണ് ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് വീണു മരിച്ചത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താതെ അപകടം സംഭവിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷയും പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ചെറിയ കുട്ടികളുമായി താമസിക്കുന്നവര്‍ മട്ടുപ്പാവിലേക്കുള്ള വാതിലും ജനലും തുറന്ന് വെക്കരുതെന്നാണ് ചട്ടം. ജനലിനും വാതിലിനും സമീപത്തായി കസേര പോലുള്ള വസ്തുക്കള്‍ വെക്കരുത്. കുട്ടികളെ തനിച്ചാക്കി പുറത്ത് പോകരുത്. മട്ടുപ്പാവുകളില്‍ വീട്ടിലെ ഒരു തരത്തിലുള്ള ഉപകരണവും വെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

TAGS :

Next Story