Quantcast

അലപ്പോക്ക് ഐക്യദാര്‍ഢ്യം; ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കി

MediaOne Logo

Ubaid

  • Published:

    20 Dec 2017 4:50 AM GMT

അലപ്പോക്ക് ഐക്യദാര്‍ഢ്യം; ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കി
X

അലപ്പോക്ക് ഐക്യദാര്‍ഢ്യം; ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കി

ഡിസംബര്‍ 18 ലെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എല്ലാ ആഘോഷങ്ങളും നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടത്

ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍‍ റദ്ദാക്കി. അലപ്പോയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ആഘോഷപരിപാടികള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടത്. ദേശീയ ദിനമായ ഡിസംബര്‍ 18 പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 18 ലെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എല്ലാ ആഘോഷങ്ങളും നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടത്. ദോഹ കോര്‍ണീഷില്‍ നടക്കേണ്ടിയിരുന്ന ദേശീയദിന പരേഡും വെടിക്കെട്ടുമുള്‍പ്പെടെ ആഘോഷങ്ങളൊന്നും ഇത്തവണയുണ്ടാവില്ല. സ്വദേശി സമൂഹം ഒരുക്കിയിരുന്ന ആഘോഷ കൂടാരങ്ങളില്‍ അര്‍ധ നൃത്തവും താളമേളങ്ങളും അരങ്ങേറില്ല. രാജ്യത്തെ സ്വദേശികള്‍ക്കൊപ്പം പ്രവാസി സമൂഹത്തിനായി നടക്കാറുള്ള കമ്മ്യൂണിറ്റി ആഘോഷപരിപാടികളും റദ്ധാക്കിയവയില്‍ പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളും ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചു. ഡിസംബര്‍ 18 ന് സര്‍ക്കരാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നരമേദത്തിന് വിധേയരാവുന്ന സിറിയന്‍ ജനതയോടുള്ള ഐക്യദാര്‍ഡ്യ മെന്നതിലുപരി ലോക സമൂഹത്തിന്റെയും വിശിഷ്യ അറബ് ഭരണകൂടങ്ങളുടെയും ശ്രദ്ധ ആലപ്പോയിലേക്ക് തിരിക്കാന്‍ കൂടി ഖത്തറിന്റെ നടപടി കാരണമായേക്കും.

TAGS :

Next Story