Quantcast

ദേശീയ മുത്തുവാരൽ ഉത്സവത്തിന് കുവൈത്തിൽ തുടക്കം

MediaOne Logo

Jaisy

  • Published:

    21 Dec 2017 1:10 PM GMT

ദേശീയ മുത്തുവാരൽ ഉത്സവത്തിന് കുവൈത്തിൽ തുടക്കം
X

ദേശീയ മുത്തുവാരൽ ഉത്സവത്തിന് കുവൈത്തിൽ തുടക്കം

പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രമുറങ്ങുന്ന മുത്തുകള്‍ തേടി 13 പായ്കപ്പലുകൾ ആണ് സാൽമിയ തീരത്തു നിന്ന് ഖുറൈൻ ദ്വീപിലേക്കു പുറപ്പെട്ടത്

ഈ വർഷത്തെ ദേശീയ മുത്തുവാരൽ ഉത്സവത്തിന് കുവൈത്തിൽ തുടക്കമായി. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രമുറങ്ങുന്ന മുത്തുകള്‍ തേടി 13 പായ്കപ്പലുകൾ ആണ് സാൽമിയ തീരത്തു നിന്ന് ഖുറൈൻ ദ്വീപിലേക്കു പുറപ്പെട്ടത് . അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സ്വബാഹിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാർഷിക ഉത്സവത്തിൽ ഇത്തവണ 193 മുങ്ങൽ വിദഗ്ധരാണ് മുത്തിന് പോയത്.

ദിവസങ്ങള്‍ നീണ്ട തയാറെടുപ്പിനും കാത്തിരിപ്പിനുമൊടുവില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയായിരുന്നു സംഘത്തിന്റെ യാത്ര. അമീറിന്റെ പ്രതിനിധിയായെത്തിയ വാര്‍ത്താവിതരണ-യുവജനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് നൗകകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചതോടെയാണ് ഈ വർഷത്തെ മുത്തുവാരൽ ഉത്സവത്തിന് തുടക്കമായത് . 13 പായകപ്പലുകളിൽ ആയി 193 യുവാക്കളാണ് പാരമ്പര്യത്തിലേക്ക് ഊളിയിടാൻ സാൽമിയ സീ സ്പോര്‍ട്സ് ക്ലബ് തീരത്ത് നിന്നു യാത്ര പുറപ്പെട്ടത് . .ഇനി എട്ടു നാള്‍ ഇവര്‍ ഖൈറാന്‍ ദ്വീപിലായിരിക്കും. കടലില്‍ നിന്ന് മുങ്ങിയെടുക്കുന്ന പൈതൃക ശേഷിപ്പുമായി എത്തുന്ന നാവികരെ വീര യോദ്ധാക്കളെ പോലെയാണ് ബന്ധുമിത്രാദികളും നാട്ടുകാരും ചേർന്ന് സ്വീകരിക്കുക .മുങ്ങിയെടുത്ത മുത്തുമണികൾ അമീറിനു കാഴ്ച്ചവെക്കുന്നതോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

TAGS :

Next Story