Quantcast

കുവൈത്തില്‍ നിർബന്ധിത സൈനിക സേവനത്തിനു സന്നദ്ധരാകാത്ത സ്വദേശി യുവാക്കൾക്കെതിരെ നടപടി

MediaOne Logo

Jaisy

  • Published:

    21 Dec 2017 9:29 PM GMT

കുവൈത്തില്‍ നിർബന്ധിത സൈനിക സേവനത്തിനു സന്നദ്ധരാകാത്ത സ്വദേശി യുവാക്കൾക്കെതിരെ നടപടി
X

കുവൈത്തില്‍ നിർബന്ധിത സൈനിക സേവനത്തിനു സന്നദ്ധരാകാത്ത സ്വദേശി യുവാക്കൾക്കെതിരെ നടപടി

2017 മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ്​ സൈനിക സേവനം നിർബന്ധമാക്കിയത്​

നിർബന്ധിത സൈനിക സേവനത്തിനു സന്നദ്ധരാകാത്ത സ്വദേശി യുവാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. നിശ്ചിത സമയത്തിനകം സൈനിക സേവനത്തിനു സന്നദ്ധരാകാത്തവർക്ക് യാത്രാ നിരോധവും തടവും പിഴയും . 2017 മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ്​ സൈനിക സേവനം നിർബന്ധമാക്കിയത്​.

യുവാക്കളിൽ ദേശസ്​നേഹം ഊട്ടിയുറപ്പിക്കാനും പുറമെ മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യം കണക്കിലെടുത്തും ആണ് കുവൈത്ത് യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കുന്നത് ഒരു വർഷമാണ് സേവനകാലം ആദ്യ നാല് മാസം ആയുധങ്ങൾ ഉപയോഗിക്കുന്നതിലുൾപ്പെടെ പരിശീലനത്തിനും എട്ട് മാസം സൗജന്യ സേവനത്തിനുമാണ്. രണ്ടു മാസമാണ് സൈനിക സേവനത്തിനുള്ള രജിസ്ട്രേഷൻ കാലാവധി ഇതിനകം പേര് രജിസ്റ്റർ ചെയ്യാത്തവർക്കു ഒരു മാസം അധികസേവനമാണ് ശിക്ഷ . സൈനിക സേവനത്തിനുള്ള വിളി വന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ രണ്ടുമാസം അധികസേവനം വേണ്ടിവരും. കൂടാതെ യാത്രാനിരോധം ഏർപ്പെടുത്തുകയും രണ്ടുമുതൽ മുതൽ മൂന്നുവർഷം വരെ തടവും 5000 ദീനാർ പിഴ ചുമത്തുകയും ചെയ്യും. സൈനിക സേവനത്തിന്​ രജിസ്റ്റർ ചെയ്യുന്നവർക്ക്​ ജോലിയിൽ നിന്ന്​ വിട്ടുനിന്നതിന്റെ പേരിൽ ജോലി നഷ്ടമാവില്ലെന്നും മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും മുഴുവൻ വേതനവും ലഭ്യമാക്കുമെന്നും സർക്കാർ ഉറപ്പു നൽകുന്നുണ്ട് . സർക്കാർ മേഖലയിൽ തൊഴിലിന് മുൻഗണനയും വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച്​ സേവനാനന്തര ആനുകൂല്യവും സൈനിക സേവനത്തിനു പകരമായി അധികൃതർ വാഗ്ദാനംചെയ്യുന്നു .

TAGS :

Next Story