Quantcast

അയല്‍ രാജ്യങ്ങളുടെ സംഘടിത ബഹിഷ്‌കരണത്തിനെതിരെ യു.എസ്-ഖത്തര്‍ വ്യവസായ കൗണ്‍സില്‍

MediaOne Logo

Jaisy

  • Published:

    23 Dec 2017 1:57 AM

അയല്‍ രാജ്യങ്ങളുടെ സംഘടിത ബഹിഷ്‌കരണത്തിനെതിരെ യു.എസ്-ഖത്തര്‍ വ്യവസായ കൗണ്‍സില്‍
X

അയല്‍ രാജ്യങ്ങളുടെ സംഘടിത ബഹിഷ്‌കരണത്തിനെതിരെ യു.എസ്-ഖത്തര്‍ വ്യവസായ കൗണ്‍സില്‍

സംഘടിത ബഹിഷ്‌കരണം യു.എസ് നിയമത്തിന് എതിരാണ്

ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ സംഘടിത ബഹിഷ്‌കരണത്തിനെതിരെ യു.എസ്-ഖത്തര്‍ വ്യവസായ കൗണ്‍സില്‍ രംഗത്ത്. ഖത്തറുമായും ഖത്തറി ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ മരവിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി കൗണ്‍സില്‍ വ്യക്തമാക്കി. ഖത്തറിനെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സെക്കന്‍ഡറി ബോയ്‌കോട്ട് , ഗുരുതരമായ സിവില്‍-ക്രിമിനല്‍ പിഴ ചുമത്താന്‍ വഴിതെളിക്കുമെന്ന് യു.എസ്.-ഖത്തര്‍ വ്യവസായ സമിതി മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര വാണിജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യ മറ്റൊരു രാജ്യത്ത് നടത്തുന്ന ഇടപാടുകള്‍ അവസാനിപ്പിക്കാനായി വിദേശ സര്‍ക്കാര്‍ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നതിനെയാണ് സെക്കന്‍ഡറി ബോയ്‌കോട്ട് എന്ന് പറയുന്നത്. സൗദി സഖ്യ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോട് അവരുടെ ഖത്തറിലേയും ഖത്തറി ഉടമസ്ഥതയിലുമുള്ള കമ്പനികളുമായുമുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സമിതിയുടെ പ്രതികരണം. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം യു.എസ് ബഹിഷ്‌കരണ വിരുദ്ധ നിയമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. സംഘടിത ബഹിഷ്‌കരണം യു.എസ് നിയമത്തിന് എതിരാണ്. സ്വകാര്യമേഖലയിലെ സമിതിയാണ് യു.എസ്.-ഖത്തര്‍ വ്യവസായ സമിതി.

TAGS :

Next Story