Quantcast

മസ്കത്തില്‍ പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ

MediaOne Logo

Jaisy

  • Published:

    29 Dec 2017 10:11 AM GMT

മസ്കത്തില്‍ പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ
X

മസ്കത്തില്‍ പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ

കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ഉയർന്ന പിഴയടക്കം കടുത്ത ശിക്ഷയാണ്​ നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നത്

മസ്കത്ത്​ നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതടക്കം നിയമലംഘനങ്ങൾക്കുള്ള വർധിപ്പിച്ച പിഴയടക്കം ശിക്ഷ നിലവിൽ വന്നു. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ഉയർന്ന പിഴയടക്കം കടുത്ത ശിക്ഷയാണ്​ നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നത്​.

മുനിസിപ്പൽ,വാണിജ്യ പ്രവർത്തനങ്ങളുടെ ക്രമീകരണവും പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 55/2017 നിയമ ഭേദഗതി പ്രകാരമാണ്​ ശിക്ഷാ ഭേദഗതി​. ലൈസൻസും പെർമിറ്റുമില്ലാതെ വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്നവരിൽ നിന്നും മറ്റ്​ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്നും ഒപ്പം ആരോഗ്യ, പരിസ്ഥിതി ശുചിത്വം സംബന്ധിച്ച നിയമങ്ങൾക്ക്​ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കനത്ത തുക പിഴ ഈടാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മാലിന്യങ്ങളും ചപ്പുചവറുകളുമെല്ലാം പൊതുസ്​ഥലങ്ങളിലോ ഒഴിഞ്ഞ സ്​ഥലങ്ങളിലോ തള്ളുന്നവർ പിടിക്കപ്പെട്ടാൽ ആയിരം റിയാൽ ആയിരിക്കും പിഴയടക്കേണ്ടി വരുക. 24 മണിക്കൂറിനുള്ളിൽ നിക്ഷേപിച്ച മാലിന്യം നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശേഖരണ സ്ഥലത്തേക്കോ മാറ്റണം. അല്ലാത്തപക്ഷം പിഴസംഖ്യയിൽ ലെവിയും ചുമത്തും. അവശിഷ്​ടങ്ങൾ, കടപുഴകിയ മരങ്ങൾ,പഴകിയ ഫർണിച്ചറുകൾ, ഇലക്ട്രോണിക്​ മാലിന്യങ്ങൾ തുടങ്ങിയ മാലിന്യപ്പെട്ടിക്ക്​ പുറത്ത്​ കൊണ്ടുവന്ന്​ ഇട്ടാൽ അമ്പത്​ റിയാലാകും പിഴ. പൊതുനിരത്തിൽ തുപ്പിയാൽ 20 റിയാലായിരിക്കും പിഴ.

മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പൊതുനിരത്തിലോ മാലിന്യപ്പെട്ടികൾക്ക്​ സമീപമോ ഇടുന്നവരിൽ നിന്ന്​ നൂറ്​ റിയാൽ പിഴ ചുമത്തും. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ബഹുനില കെട്ടിടങ്ങളിലെ മാലിന്യ നിർമാർജനത്തിലെ പോരായ്മ, പൊതുസ്ഥലങ്ങളിലേക്കും പൊതു റോഡുകളിലേക്കും അഴുക്കുവെള്ളം ഒഴുക്കൽ, സംസ്കരിക്കാത്ത മലിനജലം ജലസേചനത്തിന്​ ഉപയോഗിക്കൽ, 18 വയസിൽ താഴെ പ്രായമുള്ളവർക്ക്​ ശീഷ ഉപയോഗിക്കാൻ നൽകൽ, നഗരസഭയുടെ അനുമതിയില്ലാതെ താമസയിടങ്ങളിൽ ആടുമാടുകളെയും കോഴികളെയും വളർത്തൽ തുടങ്ങി വിവിധ നിയമലംഘനങ്ങളിലും പിഴസംഖ്യ വർധിച്ചിട്ടുണ്ട്​.

TAGS :

Next Story