Quantcast

സൗദിയില്‍ പൊതുമാപ്പ് നടപടികള്‍ക്കായി ഇനി അവശേഷിക്കുന്നത് 60 ദിവസം

MediaOne Logo

Jaisy

  • Published:

    3 Jan 2018 3:23 PM GMT

സൗദിയില്‍ പൊതുമാപ്പ് നടപടികള്‍ക്കായി ഇനി അവശേഷിക്കുന്നത് 60 ദിവസം
X

സൗദിയില്‍ പൊതുമാപ്പ് നടപടികള്‍ക്കായി ഇനി അവശേഷിക്കുന്നത് 60 ദിവസം

ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് എഴുപത്തി അഞ്ച് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു

സൗദിയില്‍ പൊതുമാപ്പ് നടപടികള്‍ക്കായി ഇനി അവശേഷിക്കുന്നത് അറുപത് ദിവസം മാത്രം. അനധികൃത താമസക്കാര്‍ ഇളവ് കാലം ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പാസ്പോര്‍ട്ട് വിഭാഗവും ഇന്ത്യന്‍ എംബസിയും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് എഴുപത്തി അഞ്ച് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

ഇളവ് കാലത്തിന്റെ മൂന്നിലൊന്ന് പിന്നിട്ടതോടെ സൗദി പാസ്പോര്‍ട്ട് വിഭാഗം വിദേശികള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്ത് തങ്ങുന്ന മുഴുവന്‍ വിദേശികളും സമയബന്ധിതമായി രാജ്യം വിടണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ഇതിന് പാസ്പോര്‍ട്ട് വിഭാഗം നടത്തുന്നത്. തിരിച്ചുപോകാന്‍ നടപടികള്‍ തുടങ്ങിയിട്ടില്ലാത്തവര്‍ എത്രയും വേഗം ഇതിന് ശ്രമം തുടങ്ങണം. വിദേശികള്‍ക്ക് എക്സിറ്റ് നല്‍കുന്നതിന് കൂടുതല്‍ സേവന കേന്ദ്രങ്ങള്‍ തുറന്നതായും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

പൊതുമാപ്പ് രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ എംബസിയും നടപടികള്‍ വേഗത്തിലാക്കി. ഇതുവരെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയവരില്‍ 90 ശതമാനത്തിനും രേഖകള്‍ പൂര്‍തതീകരിച്ചു നല്‍കി. അനധികൃതമായി കഴിയുന്ന അവസാന ഇന്ത്യക്കാരനും കാലാവധിക്കുള്ളില്‍ രാജ്യം വിടണമെന്നാണ് എംബസിയുടെ ആവശ്യം. ഇന്ത്യക്കാര്‍ക്ക് സേവനം ഉറപ്പുവരുത്തുന്നതിന് നിരന്തരമായി അധികൃതരുമായി ബന്ധപ്പെടുന്നതായി അംബാസഡര്‍ മീഡിയവണിനോട് പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ അവസാന സമയത്തേക്ക് കാത്തിരിക്കരുതെന്ന മുന്നറിയിപ്പ് തന്നെയാണ് സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്.

TAGS :

Next Story