കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനഞ്ചു ലക്ഷം കവിഞ്ഞതായി റിപ്പോർട്ട് . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും 180 ദീനാറിൽ താഴെ ശമ്പളം വാങ്ങുന്നവരെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം പതിനഞ്ചു ലക്ഷവും സർക്കാർ മേഖലയിലേത് 78,739 ഉം ആണ് . സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത് ആരോഗ്യമന്ത്രാലയത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു . 36,520 ആണ് ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം. സർക്കാർ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 44 ശതമാനം വരുമിത് . 32,790 വിദേശികൾ വിദ്യാഭ്യാസമന്ത്രാലയത്തിലും തൊഴിലെടുക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളിൽ 43.19 ശതമാനത്തിന്റെ ശരാശരി ശമ്പളം 120 ദീനാറാണ് . 24.2 ശതമാന പേർക്ക് 180 ദീനാറിനും 360 ദീനാറിനും ഇടയിൽ ശമ്പളം ലഭിക്കുമ്പോൾ 360 ദീനാറിൽ കൂടുതൽ ശമ്പളം ലഭിക്കുന്നത് 16.51 ശതമാനം പേർക്ക് മാത്രമാണ് . 60 ദീനാറിൽ താളെ ശമ്പളത്തിനു ജോലി ചെയ്യുന്നവരുടെ സാന്നിധ്യം 1.63 ശതമാനമാണെന്നും പാസി റിപ്പോർട്ടിൽ പറയുന്നു .
Adjust Story Font
16