അബൂദബിയില്‍ പാര്‍ക്കിങ് ഇനി ക്യാമറ നിരീക്ഷിക്കും
അബൂദബിയില്‍ പാര്‍ക്കിങ് ഇനി ക്യാമറ നിരീക്ഷിക്കും
പാര്‍ക്കിങ് ഫീസ് നല്‍കാത്തവരെ ക്യാമറകള്‍ കണ്ടെത്തും
അബൂദബിയില്‍ പാര്‍ക്കിങ് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കി ജോലി അത്യാധുനിക ക്യാമറകളെ ഏല്‍പിക്കുന്നു. പാര്‍ക്കിങ് ഫീസ് നല്‍കാത്തവരെ ക്യാമറകള്‍ കണ്ടെത്തും.
മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അബൂദബി ഐലന്റ് മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ആധുനിക സംവിധാനം ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ കൺട്രോൾ റൂമിൽ നിന്നാണ് പാര്‍ക്കിങ് നിരീക്ഷിക്കുക. വാഹനം പാർക്ക് ചെയ്താല്‍ ആദ്യ 10 മിനിറ്റ് സൗജന്യമായിരിക്കും. അതിനു ശേഷം ഇലക്ട്രോണിക് പാർക്കിങ് ടിക്കറ്റ് നൽകും. പള്ളികള്‍ക്ക് അരികിലെ പാര്‍ക്കിങില്‍ ബാങ്കു വിളിച്ച് മുക്കാൽ മണിക്കൂർ നേരം ഇളവു നൽകും. എന്നാൽ ഇതിന് അനുദിച്ച സ്ഥലത്തല്ല പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ പിഴ നൽകേണ്ടി വരും. പാർക്കിങ് സംവിധാനവും ഗതാഗത സൗകര്യങ്ങളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഡെ.ജനറൽ മാനേജർ മുഹമ്മദ്അൽ മുഹൈറി പറഞ്ഞു.
Adjust Story Font
16