കുവൈത്തില്‍ ഏഴ് സ്വകാര്യ കമ്പനികള്‍ക്ക് പുതിയ പെര്‍മിറ്റ്
കുവൈത്തില്‍ ഏഴ് സ്വകാര്യ കമ്പനികള്‍ക്ക് പുതിയ പെര്‍മിറ്റ്
കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുവൈത്തില്‍ ഏഴ് സ്വകാര്യ കമ്പനികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചുകൊടുക്കാന്‍ തീരുമാനം. കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏതാനും വര്‍ഷങ്ങളായി കുവൈത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് വ്യാപകമായി തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമായ എണ്ണം തൊഴിലാളികളെ നിബന്ധനയോടെ കൊണ്ടുവരിക മാത്രമേ ഇതുവരെ നടന്നിരുന്നുള്ളൂ. രാജ്യത്തിനകത്തുള്ള വിദേശികളെ തന്നെ ഉപയോഗപ്പെടുത്തി തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലുണ്ടായിരുന്നത്. അതോടൊപ്പം തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായാണ് ഇടക്കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് വ്യാപകമായി വിദേശി റിക്രൂട്ട്മെന്‍റിനുള്ള അനുമതി നല്‍കാതിരുന്നത്. പരീക്ഷണാര്‍ഥമാണ് തുടക്കത്തില്‍ ഏഴ് സ്വകാര്യ കമ്പനികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതെന്നും അടുത്ത സെപ്റ്റംബറോടെ വി.ഐ.പി ഗണത്തില്‍പ്പെടുന്ന മറ്റ് കമ്പനികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും അതോറിറ്റി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16