Quantcast

ദുബൈയില്‍ 400 സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകള്‍ കൂടി വരുന്നു

MediaOne Logo

admin

  • Published:

    12 Jan 2018 2:31 PM GMT

ദുബൈയില്‍ 400 സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകള്‍ കൂടി വരുന്നു
X

ദുബൈയില്‍ 400 സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകള്‍ കൂടി വരുന്നു

സൗജന്യ വൈഫെ മുതല്‍ എടിഎം സൗകര്യം ഉണ്ടാകും

ദുബൈ നഗരത്തില്‍ ബസ് കാത്തിരിക്കാന്‍ നാനൂറ് സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകള്‍ കൂടി വരുന്നു. സൗജന്യ വൈഫെ മുതല്‍ എടിഎം സൗകര്യം വരെയുള്ള ഇത്തരം നൂറ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഇപ്പോള്‍ ദുബൈയിലുള്ളത്.

ശീതീകരിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ 20 മിനിറ്റ് സൗജന്യമായി വൈഫൈ ഉപയോഗിക്കാം. അകത്ത് ഒരുക്കിയ മിനിമാര്‍ട്ടില്‍ നിന്ന് പാനീയങ്ങളും ലഘുഭക്ഷണവും ലഭിക്കും. വെള്ളം വൈദ്യുതി ബില്ലുകള് അടക്കാം, മൊബൈല്‍ ടോപ്പ്അപ്പ്, ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കല്‍, നാട്ടിലേക്ക് പണമയക്കല്‍ ഇവയൊക്കെ ബസ് കാത്തിനില്‍ക്കുന്നതിനിടെ സാധിക്കാം. പുതിയ നോല്‍ കാര്‍ഡുകള്‍ വാങ്ങാനും ടോപ്പ്അപ്പ് ചെയ്യാനും സൗകര്യമുണ്ട്. എടിഎം വഴി ബാങ്കിടപാടും നടക്കും. ഈവര്‍ഷം ഫെബ്രുവരിയില്‍ ജുമൈറയിലാണ് ആദ്യ സ്മാര്‍ട്ട് ബസ് ഷെല്‍റ്റര്‍ സ്ഥാപിച്ചത്. സംഗതി ഹിറ്റായതോടെ മാസങ്ങള്‍ക്കകം നൂറിടത്ത് ഇത്തരം ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചു. ഇനി നാനൂറ് സ്ഥലങ്ങളില്‍ കൂടി ഇത്തരം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ആര്‍ ടി എയുടെ തീരുമാനം.വൈഫെ ഉപയോഗിക്കാന്‍ മാത്രം ബസ് സ്റ്റോപ്പില്‍ ആളെത്തുന്നത് ഒഴിവാക്കാനാണ് 20 മിനിറ്റാക്കി ഇത് നിജപ്പെടുത്തിയത്. ദുബൈയിലെ ശരാശരി ബസ് കാത്തിരിപ്പ് സമയവും 20 മിനിറ്റാണ്. കുടുതല്‍ സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ ശീതീകരിക്കുമെന്നും ആര്‍ ടി എ അറിയിച്ചു.

TAGS :

Next Story