സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഇന്ത്യന്‍ എംബസി
സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഇന്ത്യന്‍ എംബസി
പ്രവാസി ഇന്ത്യക്കാരുടെ ഏത് പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കൊത്തര്‍ വാള്‍
ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും പ്രവാസി ഇന്ത്യക്കാരുടെ ഏത് പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുമെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കൊത്തര്‍ വാള്‍ പറഞ്ഞു. 14 ആം പ്രവാസി ദിവസ് സംഗമത്തോട് അനുബന്ധിച്ച് ഇന്നലെ റിയാദില്‍ നടന്ന ചടങ്ങിലാണ് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനനുസരിച്ച് കാര്യക്ഷമമാക്കുമെന്നും എംബസി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പ്രവാസി ദിവസിന്റെ ഭാഗമായി റിയാദില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങിന് തുടക്കമായത്. പ്രഭാസി ഭാരതീയ ദിവസ് ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗം പൂര്‍ണമായും പ്രവാസികളെ കേള്‍പ്പിക്കാനായിരുന്നു എംബസിയുടെ ശ്രമം. തുടര്‍ന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കൊത്തര്‍ വാള്‍ പ്രവാസി ഭാരതീയ ദിവസ് സന്ദേശം കൈമാറി. ഇന്ത്യയും ഇന്ത്യക്കാരും തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതാണ് പ്രവാസി ഭാരതീയ ദിവസെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് കേന്ദ്ര ഗവര്‍ണമെന്‍റും എംബസിയും നല്‍കുന്ന സേവനങ്ങളും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ എംബസി ചെയ്തുപോരുന്ന കര്‍മ്മ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഉറപ്പുകള്‍ പാലിക്കാന്‍ എംബസി പ്രതിജഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാ വിരുന്നില്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കുള്‍ വിദ്യാര്‍ഥികള്‍ നടത്തിയ നൃത്ത പരിപാടികള്‍ അരങ്ങേറി. സൗദി അറേബ്യയില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായി തെരഞ്ഞെടുക്കപ്പെട്ട വിദ്യഭ്യാസ പ്രവര്‍ത്തക സീനത്ത് മസര്‍റത്ത് ജാഫ്റിയുടെ നേട്ടത്തില്‍ എംബസി അഭിനന്ദം അറിയിച്ചു. പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. എം.ബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അധ്യക്ഷനായിരുന്നു.
Adjust Story Font
16