Quantcast

ഖത്തര്‍ ഏഴാമത് ദേശീയ കായികദിനം ആഘോഷിച്ചു

MediaOne Logo

Jaisy

  • Published:

    17 Feb 2018 8:58 AM GMT

ഖത്തര്‍ ഏഴാമത് ദേശീയ കായികദിനം ആഘോഷിച്ചു
X

ഖത്തര്‍ ഏഴാമത് ദേശീയ കായികദിനം ആഘോഷിച്ചു

ആരോഗ്യകരമായ ജീവിതമെന്ന സന്ദേശവുമായി ആസൂത്രണം ചെയ്ത കായികദിനാചരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഖത്തര്‍ ഏഴാമത് ദേശീയ കായികദിനം ആഘോഷിച്ചു. ആരോഗ്യകരമായ ജീവിതമെന്ന സന്ദേശവുമായി ആസൂത്രണം ചെയ്ത കായികദിനാചരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളോടൊപ്പം രാജ്യത്തെ പ്രവാസികളും കായിക ദിനാഘോഷത്തില്‍ സജീവ സാന്നിദ്ധ്യമായി

കത്താറ, ആസ്പയര്‍ സോണ്‍ എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിപാടികള്‍ നടന്നു. കായികവിനോദങ്ങള്‍ നടക്കുന്ന ദോഹ കോര്‍ണീഷിലേക്ക് സൈക്കിള്‍ സവാരിനടത്തിയാണ് അമീര്‍ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെത്തിയത്. കായിക മേഖലക്ക് മുന്തിയ പരിഗണന നല്‍കുന്ന ഖത്തറില്‍ ദേശീയ കായികദിനം പൊതു അവധി പ്രഖ്യാപിച്ചാണ് ആചരിച്ചത് രാജ്യത്തെ മുഴുവന്‍ പൗരന്‍മാരെയും വിദേശികളെയും ഒരുപോലെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു വൈവിധ്യമാര്‍ന്ന പരിപാടികള്‍ .കതാറയും ആസ്പയര്‍സോണും ഖത്തര്‍ ഫൗണ്ടേഷനും ഏഷ്യന്‍ ടൗണുമെല്ലാം പലതരത്തിലുള്ള കായികവിനോദങ്ങള്‍ക്ക് വേദിയായി. കോര്‍ണീഷിലൂടെ സൈക്കിള്‍ സവാരി ചെയ്‌തെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കായിക ദിനത്തില്‍ ആവേശമായി . സ്വദേശികള്‍ക്കൊപ്പം വിദേശികളും കായികദിനത്തെ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് വിവിധ സ്‌പോര്‍ട്‌സ ക്ലബുകളിലും മൈതാനങ്ങളിലും കാലത്തു മുതല്‍ തന്നെ ട്രാക്ക് സൂട്ടണിഞ്ഞെത്തിയത് ആയിരങ്ങളാണ് .അല്‍ സദ്ദ് സപോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ നടന്ന കള്‍ച്ചറല്‍ഫോറം എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായികമേളയായി മാറി.

പ്രമുഖരായ 16 പ്രവാസി കൂട്ടായ്മകളാണ് എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവിന്റെ ഭാഗമായത് .വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവിന് ഔദ്യാഗിക തുടക്കമായത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഏറ്റവും മികച്ച അത്‌ലറ്റായി തെരെഞ്ഞടുക്കപ്പെട്ട സ്വര്‍ണ്ണമെഡല്‍ ജേതാവ് അപര്‍ണ്ണറോയി മുഖ്യാതിഥിയായി പങ്കെടുത്തു .ഇന്ത്യന്‍ എംബസി ഡിഫെന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ കപില്‍ കൗശിക് അപര്‍ണാറോയിക്ക് ദീപശിഖ കൈമാറി.കള്‍ച്ചറല്‍ഫോറം ഭാരവാഹികള്‍ക്ക് പുറമെ ഖത്തറിലെ വിവിധ സംഘടാനാ നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

TAGS :

Next Story